ജനുവരിയിൽ ഇല്ല!! ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരിയിൽ, തീയതി പുറത്ത്

ദീലീപ്-ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

കമാരസംഭവത്തിനു ശേഷം ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ഫെബ്രുവരി 21 ന് തിയേറ്റുകളിലേയ്ക്ക്. പാസഞ്ചർ എന്ന ചിത്രത്തിനു ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണിത്. സിനിമയുടെ ഔദ്യോഗിക ടീസർ ക്രിസ്തുമാസ് ദിനത്തിൽ പുറത്തു വിടും.

dileep

മോഹൻലാൽ മ‍ഞ്ജുവാര്യർ എന്നിവർ കേന്ദ്രകഥാപത്രങ്ങളായെത്തിയ വില്ലൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ദീലീപ്-ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. അതേ സമയം ചിത്രത്തിനെ കുറിച്ചുളള ബാക്കി വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ചിത്രത്തിലെ വക്കീൽ വേഷമണിഞ്ഞ് നിൽക്കുന്ന ദിലീപിന്റെ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു. അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. 2019 ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ കാത്തിരിക്കുന്നത്. കോടതി സമക്ഷം ബാലൻ വക്കിൽ എന്ന ചിത്രത്തെ കൂടാതെ പൂർണ്ണമായും ത്രീഡിയിൽ ചിത്രീകരിക്കുന്ന പ്രഫസര്‍ ഡിങ്കനും 2019 ൽ റിലീസിനെത്തുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X