പട്ടികളുമായി ദിലീപ് 12ന് എത്തും
റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി സ്വതന്ത്ര സംവിധായകനായ ശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് തിയ്യതി തീരുമാനിച്ചു. ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും തിയ്യതി പറഞ്ഞിരുന്നില്ല. ഒടുവില്‍ തീരുമാനിച്ചു. ഏപ്രില്‍ 12ന് റിങ് മാസ്റ്റര്‍ തിയേറ്ററിലെത്തും. പൃഥ്വിരാജിന്റെ സെവന്‍ത് ഡേയും മമ്മൂട്ടിയുടെ ഗ്യാങ്സ്റ്ററുമായിരിക്കും റിങ് മാസ്റ്ററോട് ഏറ്റുമുട്ടാന്‍ തിയേറ്ററിലുണ്ടാകുക.
ജനപ്രിയ നായകന്‍ ദിലീപിന്റെ മറ്റൊരു ഹാസ്യ ചിത്രമായിരിക്കും റിങ് മാസ്റ്റര്‍. ഒരു നായ പരിശീലകനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. പ്രിന്‍സ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഹണി റോസും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാര്‍. അന്ധയായ പെണ്‍കുട്ടിയാണ് കീര്‍ത്തി ചിത്രത്തില്‍.

ഒരു സര്‍ക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിലാണ് റിങ് മാസ്റ്റര്‍ കഥ പറയുന്നത്. നായയുമായുള്ള ദിലീപിന്റെ കൂട്ടു തുടങ്ങിയത് സി ഐ ഡി മൂസയിലൂടെയാണെങ്കില്‍ ജോക്കര്‍ എന്ന ചിത്രത്തിലൂടെ സര്‍ക്കസ് കൂടാരത്തിലെ കഥയിലും ദിലീപ് നായകനായിട്ടുണ്ട്. രണ്ടും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചിത്രമായിരുന്നു. റിങ് മാസ്റ്ററില്‍ ഇതിന്റെ രണ്ടിന്റെയും അംശം ഉണ്ട് എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
ആദ്യകാല നടി രഞ്ജിനി, സുരാജ് വെഞ്ഞാറമൂട്, ഉണ്ടപക്രു, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. വൈശാഖ് രാജാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications