ശിങ്കാരവേലനല്ല അത് ശൃംഗാര വേലന്‍
ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പേര് എല്ലാവരും തെറ്റിയാണ് പറയുന്ന. ശൃംഗാര വേലന്‍ എന്ന ചിത്ത്രതെ ശിങ്കാര വേലന്‍ എന്നു പറഞ്ഞാണ് പലരും വിശേഷിപ്പിക്കുന്നത്. മായാമോഹിനിക്കു ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു ശൃംഗാര വേലന്‍ എന്ന പേരു വന്നതൊരു കഥയാണ്.
പാലക്കാട് ജില്ലയിലെ കുത്താമ്പുള്ളിയിലെ നെയ്ത്തുകാരുടെ ജീവിതമാണ് സിനിമയുടെ കഥ. അപ്പോള്‍ നെയ്ത്തുമായി ബന്ധപ്പെട്ട പേരായിരുന്നു തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയ് കൃഷ്ണയും ആലോചിച്ചിരുന്നത്. ഇപ്പോള്‍ പറയുന്നതുപോലെ ശിങ്കാരവേലന്‍ എന്നായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്. അവിടെ നിന്ന് ശൃംഗാരവേലനിലേക്ക് കൊണ്ടുപോയത് സംവിധായകനാണ്. നായകന്‍ ആള് ശൃംഗാരപ്രിയനാണ്. അങ്ങനെയാണ് ശൃംഗാരവേലന്‍ എന്നു പേരിട്ടത്.

കണ്ണന്‍ എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഗ്വാളിയോര്‍ സ്യൂട്ടിങ്‌സ് പോലെ വലിയൊരു സ്ഥാപനത്തിന്റെ ഉടമയാകണമെന്നുമോഹിച്ചു നടക്കുകയാണ് അവന്‍. അതിനു പണം വേണം. സമ്പന്നയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ പണക്കാരനാകാമെന്ന മോഹത്തില്‍ നടക്കുകയാണ് കണ്ണന്‍.
ദിലീപിന്റെ പതിവു തമാശരീതികള്‍ ചേര്‍ത്തു വികസിപ്പച്ച കഥയാണ് ശൃംഗാരവേലനിലേത്.


Click it and Unblock the Notifications











