മുകേഷും ശ്രീനിയും ദിലീപും ഒന്നിക്കുന്നു
ദിലീപും ശ്രീനിവാസനും ദിലീപും മുകേഷും മുകേഷും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മൂന്നുപേരും ഒന്നിച്ചഭിനയിക്കാന്‍ പോകുകയാണ്. നവാഗതനായ ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൂവരും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.
ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍, ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, യോപ സിനിമ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

സായികുമാര്‍, ഇന്നസെന്റ്, ഷൈന്‍ ടോം ചാക്കോ, ശശി കലിംഗ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദിലീപ്, ശ്രീനി, മുകേഷ് എന്നിവരുടെ നായികമാരെ തീരുമാനിച്ചിട്ടില്ല. മുഴുനീള കോമഡി ചിത്രമാണ് ജോണ്‍പോള്‍ ജോര്‍ജ് ഒരുക്കുന്നത്.
രാഷേജ്പിള്ള, സമീര്‍ താഹിര്‍ എന്നിവരുടെ സഹായിയായിരുന്നു ജോണ്‍പോള്‍. കൈതപ്രമാണ് ഗാനമെഴുതുന്നത്. സംഗീതം വിഷ്ണുവിജയും.
പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപും ശ്രീനിവാസനും വിജയ ഫോര്‍മുല രൂപപ്പെട്ടത്. മുകേഷും ദിലീപും ഒത്തിരി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയിലാണ് ഏറ്റവും ഒടുവില്‍ രണ്ടുപേരും ഒന്നിച്ച് പ്രധാന വേഷം ചെയ്തത്.
താഹയുടെ വാരഫലത്തിലും സിദ്ദീഖിന്റെ ഫ്രന്‍ഡ്‌സിലും ശ്രീനി- മുകേഷ് കൂട്ടുകെട്ട് ശരിക്കും കയ്യടി നേടിയിരുന്നു. പുതിയ ചിത്രത്തില്‍ മൂവരും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications