ദിലീപ് പുതിയ ഗെറ്റപ്പില്‍
ലാല്‍ ജോസിന്റെ മുല്ലയില്‍ ദിലീപ് പുതിയ ഗെറ്റപ്പിലാണ്. തല മുണ്ഡനം ചെയ്ത് മൊട്ടത്തലയനായാണ് ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മീശയും വടിച്ചിരിക്കുന്നു. ആകെക്കൂടി ഒരു ഗുണ്ടയുടെ ഭാവം. അതെ, ഒരു ഗുണ്ടയായി തന്നെയാണ് ദിലീപ് മുല്ലയില്‍ അഭിനയിക്കുന്നത്.
ക്രിമിനലുകളുടെ സങ്കേതമായ കാരക്കാട് കോളനിയില്‍ ജനിച്ചു വളര്‍ന്ന മുല്ല ഒരു ഗുണ്ടയാണ്. മുല്ല എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വേശ്യയായ അമ്മയുടെ മകന്‍. അമ്മ മരിച്ചപ്പോള്‍ അമ്മയുടെ പേര് തന്നെ മകനും കിട്ടി.
ചാന്തുപൊട്ടിലും കുഞ്ഞിക്കൂനനിലും ചക്കരമുത്തിലും പുതിയ രൂപഭാവങ്ങള്‍ പരീക്ഷിച്ച ദിലീപ് മുല്ലയില്‍ പുതിയ രൂപത്തിലെത്തുകയാണ്. മൊട്ടത്തലയും മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമായി ഒരു ഗുണ്ടയുടെ രൂപഭാവങ്ങള്‍ മുല്ലയില്‍ ദിലീപ് എടുത്തണിഞ്ഞിരിക്കുന്നു. പഴനിക്കടുത്ത് ബാലസമുദ്രത്തിലെ ഒരു കോളനിയിലാണ് മുല്ലയുടെ ചിത്രീകരണം നടന്നുവരുന്നത്.
കോളനിയില്‍ എല്ലാവരും ബഹുമാനിക്കുന്ന, കോളനിക്കാരുടെ തലവനായ അമ്പി അണ്ണന്‍ എന്ന കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു. ബിജു മേനോനും മുല്ലയില്‍ വ്യത്യസ്തമായ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. നീട്ടിവളര്‍ത്തിയ ചുരുണ്ട മുടിയുമായി പരുക്കനായ ഒരാളുടെ രൂപഭാവങ്ങള്‍ ബിജു മേനോന്‍ എടുത്തണിഞ്ഞിരിക്കുന്നു. കൈയില്‍ മാലതി എന്ന് പച്ചക്കുത്തിയിരിക്കുന്നു. ലുങ്കിയും ബനിയനുമാണ് വേഷം.
തൊട്ടി ശശി (സലിംകുമാര്‍), ലച്ചി (മീരാ നന്ദന്‍), മാലതി (മീന ബഷീര്‍), ഇടിയപ്പം (അനൂപ് ചന്ദ്രന്‍), കോയ (സുധീഷ്) തുടങ്ങിയ ഒരു പിടി കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications