എനിക്കും ദിലീപിനുമിടയില്‍ ഒരു പ്രശ്‌നവുമില്ല: നാദിര്‍ഷ
മിമിക്രി കളിച്ചു നടക്കുന്ന കാലം മുതലേ ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കളാണ്. ദിലീപ് സിനിമയില്‍ മിന്നി കയറുമ്പോഴും ആ സൗഹൃദത്തിന് ഒരു പോറലും സംഭവിച്ചിരുന്നില്ല. നാദിര്‍ഷയ്ക്ക് വച്ചിരുന്ന വേഷത്തിലൂടെയാണ് ദിലീപ് സിനിമയില്‍ എത്തിയതു തന്നെ. ജോഷി സംവിധാനം ചെയ്ത സൈന്യത്തിലെ വേഷത്തിന് ആദ്യ വിളിച്ചത് നാദിര്‍ഷയെ ആയിരുന്നു. എന്നാല്‍ ചിത്രത്തിന് സംഗീതമൊരുക്കിയ ഷിബു ഗംഗാധരന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആ വേഷം ദിലീപിലെത്തിയത്.
എന്നിട്ടും ആ സൗഹൃദത്തിന് ഒന്നും സംഭവിച്ചില്ല. എന്നാല്‍ അടുത്തിടെ ഇവര്‍ക്കിടയില്‍ ചെറുതായൊരു പോറലേറ്റോ എന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. അല്ലെങ്കില്‍ പിന്നെന്താണ് നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന് ഒരു അവസരം നല്‍കാഞ്ഞത്? അഭിനയിക്കുന്നത് പോട്ടെ, നിര്‍മാതാവ് കൂടയല്ലേ ദിലീപ്. എന്തുകൊണ്ട് ദിലീപ് നിര്‍മനിക്കുന്നില്ല എന്നൊക്കെയായിരുന്നു ചോദ്യം.

ഇതേ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷയോട് തന്നെ ചോദിക്കുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും ഞാന്‍ ദിലീപുമായി പങ്കുവയ്ക്കാറുണ്ട്. എന്റെ ആദ്യത്തെ സിനിമ സ്‌ക്രീനില്‍ കാണാന്‍ ദിലീപും കാത്തിരിക്കുകയാണെന്ന് നാദിര്‍ഷ പറയുന്നു.
അമല്‍ അക്ടബര്‍ ആന്റണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ദേ മാവേലി കൊമ്പത്ത് എന്ന ഓണക്കാലത്തിറക്കുന്ന ആക്ഷേപഹാസ്യഗാനങ്ങള്‍ ധാരാളം ചെയ്തിട്ടുള്ള നാദിര്‍ഷ പല ചാനലുകളിലും ശ്രദ്ധേയമായ ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











