കനേഡിയന്‍ താറാവില്‍ ദിലീപിന് 2 നായികമാര്‍
ദിലീപിനേയും മംമ്ത മോഹന്‍ദാസിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കനേഡിയന്‍ താറാവ് എന്ന് പേരിട്ടു. നമിതാ പ്രമോദാണ് ചിത്രത്തിലെ മറ്റൊരു നായിക. കാനഡയാണ് സിനിമയുടെ പ്രധാനലൊക്കേഷന്‍.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാഫിയുടെ മൂത്ത സഹോദരന്‍ റാഫിയാണ് . സിനിമയില്‍ റാഫി പ്രധാന വേഷം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് രജപുത്ര രഞ്ജിത്താണ്.

മുകേഷ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, അശോകന്‍, ഷാജു, ലെന, വിനയപ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ബോളിവുഡ് നടന്‍ മകരന്ത് ദേശ്പാണ്ഡെയും ഈ സിനിമയില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.
ഛായാഗ്രാഹകന്‍ രവി കെ.ചന്ദ്രന്റെ മകന്‍ സന്താനകൃഷ്ണനാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുക. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ കേരളത്തില്‍ ആരംഭിക്കും.


Click it and Unblock the Notifications











