കുട്ടികളുമായി വീണ്ടും ദിലീപ്!! മൈ സാന്റ... ചിത്രം ക്രിസ്മസിന്
ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി സുഗിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സാന്റ. ദിലീപിനോടൊപ്പം ഒരു സംഘം കുട്ടികളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്തുമസ് റിലീസായി ചിത്ര തിയേറ്ററുകളിൽ എത്തും. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുക. സിനിമയെ കുറിച്ചുളള മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ദിലീപും സുഗിതും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കിനാവള്ളിയാണ് ഏറ്റവും അവസാനം പുറത്തു വന്ന സുഗിത് ചിത്രം. ഈ വർഷം കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്തു വരാനുളളത്. വ്യാസൻ സംവിധാനം ചെയ്ത ശുഭരാത്രിയാണ് അടുത്തിടെ തിയേറ്ററുകളിൽ എത്തിയ ദിലീപ് ചിത്രം. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ദിലീപ് ഇപ്പോൾ ജാക്ക് ഡാനിയലിന്റെ സെറ്റിലാണ്. അത് പൂർത്തിയാക്കിയതിനു ശേഷം ഡിങ്കന്റെ സെറ്റിൽ ജോയിൻ ചെയ്യും. തുടർന്ന് മൈ സാന്റായുടെ സെറ്റിൽ എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കൂടാതെ നാദിർഷ, നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപ് ഡേറ്റ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നു.


Click it and Unblock the Notifications