2019 ൽ ചുവട് മാറ്റി ദിലീപ്!! ഇനി ആക്ഷൻ സംവിധായർക്കൊപ്പം...താരത്തിന്റെ വമ്പൻ പോജക്ടുകൾ

മുതിർന്നവരും കുട്ടികളും ഒരു പോലെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന താരമാണ് ദിലീപ്. മലയാളികളുടെ ഓരേയൊരു ജനപ്രിയ നായകകനാണ് ദിലീപ് സിനിമയുടെ തലമുറ മാറിയിട്ടും അന്നും ഇന്നും ജനങ്ങളുടെ സ്വന്തം ജനപ്രിയ താരമാണ് ദിലീപ്. ഒരു കാലത്ത് ദിലീപിന്റെ സിനിമയില്ലാത്ത ആഘോഷങ്ങളും അവധിക്കാലവും ഇല്ലായിരുന്നു. ‌

സിഐഡി മൂസയും, പണ്ടിപ്പട, പഞ്ചാബി ഹൗസ്, ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട സിനിമയും താരവും ആരാണെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം ദിലീപ് എന്നായിരിക്കും. ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് സിനിമയിൽ വീണ്ടു സിനിമയിൽ സജീവമായിരിക്കുകയാണ്. രണ്ടാം വരവിൽ ദിലീപ് അൽപം സീരിയസ് ആയോ എന്ന് സംശയമുണ്ട്. കോമഡി ജോണറിൽ നിന്ന് അൽപം സീരിയസായ കഥാപാത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

 കമാരസംഭവം

കമാരസംഭവം

കമാരസംഭവത്തിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത ദിലീപിന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകർ കണ്ടത്. പ്രേക്ഷകരെ കുടുകുട ചിരിപ്പിച്ചിരുന്ന ദിലീപിൽ നിന്ന് ഒരു വ്യത്യസ്ത ട്രീറ്റാണ് ലഭിച്ചത്. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ദിലീപ് വ്യത്യസ്ത അഭിനയ മൂഹൂർത്തത്തിലൂടെ ജനങ്ങളുടെ കണ്ണു നിറയിപ്പിച്ചിരുന്നു.

2019 ൽ  കൈനിറയെ  ചിത്രം

2019 ൽ കൈനിറയെ ചിത്രം

2019 ൽ കൈ നിറയെ ചിത്രങ്ങളാണ് ദിലീപിനുള്ളത്. പോയ വർഷം ചെറിയ ബ്രേക്ക് എടുത്തെങ്കിലും 2019 ത് ദിലീപിന് ഭാഗ്യ വർഷമായിരിക്കും. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കിലിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതിനു ശേഷ താരത്തിന്റേതായ തിയേറ്ററുകളിൽ എത്തുന്നത് ഒരു പിടി മാസ് ചിത്രങ്ങളാണ്. കെപി വ്യാസൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമായ ശുഭരാത്രിയുടെ ചിത്രീകരണം പൂർത്തിയാക്കി താരം ജാക്കി ഡാനിയേലിന്റെ ഷൂട്ടിങ് തിരക്കിലാണ്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു നിർമ്മക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അർജുനും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. പ്രൊഫസർ ഡിങ്കൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിലീപ് ചിത്രമാണ്.

 ആക്ഷൻ കഥാപാത്രങ്ങൾ

ആക്ഷൻ കഥാപാത്രങ്ങൾ

ജനപ്രിയ നായകൻ ആകാഷൻ ചിത്രങ്ങളിലേയ്ക്ക് ചുവട് വയ്ക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. പ്രെഫസർ ഡിങ്കന് ശേഷം ജോഷി ചിത്രത്തിലാണ് ദിലീപ് എത്തുകയത്രേ. ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച് സംവിധായകനാണ് അദ്ദേഹം. മധുരരാജ , പുലി മുരുകൻ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് വൈശാഖ്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ ദിലീപാണത്രേ നായകൻ, ആക്ഷൻ പ്രധാന്യം നൽകി കൊണ്ടുളള ചിത്രമായിരിക്കും അത്.

 ഒരു ഡസൻ ചിത്രങ്ങൾ

ഒരു ഡസൻ ചിത്രങ്ങൾ

2019 ദിലീപ് ചിത്രങ്ങളുടെ വർഷമായിരിക്കും.ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജി പ്രജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലും ദിലീപാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. കൂടാതെ ഫ്ലവേഴ്സ് ടിവിയുടെ പ്രമുഖ ഷോയായ കോമഡി ഉത്സവത്തിന്റെ സംവിധായകൻ മിഥിൽ രാജ് അബ്ദുൾ ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രവും ദിലീപ് കമിറ്റ് ചെയ്തിട്ടുണ്ട്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ്- ലാൽ ജേസ് ചിത്രവും പുറത്തെത്തുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X