ജോഷി-ദിലീപിന്റെ ഏഴാമത്തെ അവതാരം

By Aswathi

ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അവതാരം എന്ന് പേരിട്ടു. റണ്‍വേ, ജൂലൈ 4, ലയണ്‍, 20 ട്വന്റി, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപിനെ ജനപ്രിയനാക്കിയതില്‍ ഒരു പങ്ക് ജോഷിക്കും അവകാശപ്പെടാവുന്നത്. ജോഷിയും ദിലീപും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് അവതാരം എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.

തമിഴ് സിനിമകളിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയായ മലയാളി ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടെയായ വ്യാസന്‍ എടവങ്ങാടിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്- ഉദയകൃഷ്ണ ടീമാണ്. 4 ബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ കെ കുന്നത്തും പങ്കാളിയാണ്. നേരത്തെ ദിലീപ് നിര്‍മിച്ച മെട്രോ എന്ന ചിത്രത്തിനും തിരക്കഥയെഴുതിയത് വ്യാസനാണ്.

avatharam

മോഹന്‍ ലാലിനെയും അമലപോളിനെയും താരങ്ങളാക്കി എടുക്കാനിരുന്ന ലൈല ഓ ലൈല എന്ന ചിത്രം ഉപേക്ഷിച്ചിട്ടാണ് ജോഷി ദിലീപിനൊപ്പം കൈകോര്‍ക്കുന്നത്. സലാം കാശ്മീര്‍, ലോക്പാല്‍ എന്നീ ചിത്രങ്ങളേല്‍പിച്ച പരാജയത്തിന്റെ ആഗാതത്തില്‍ നിന്ന് ദിലീപിന് തന്നെ രക്ഷിക്കാന്‍ കഴിയുമെന്ന് ജോഷി വിശ്വസിക്കുന്നുണ്ടായരിക്കാം.

അതേ സമയം ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികളാണ് ദിലീപിന്റെ ഓടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ഏറെ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഏഴു സുന്ദര രാത്രികള്‍ക്ക് തിയേറ്ററില്‍ ആളെക്കൂട്ടാന്‍ കഴിഞ്ഞില്ല. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി ആദ്യമായി സ്വതന്ത്രസംവിധായകനായി ഒരുക്കുന്ന റിങ് മാസ്റ്ററിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. മേനക സുരേഷും ഹണി റോസുമാണ് ചിത്രത്തിലെ നായികമാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X