നാദിര്‍ഷയുടെ സിനിമയില്‍ ദിലീപ് അഭിനയിക്കുന്നില്ല! ജനപ്രിയന്‍ സിനിമ ഒഴിവാക്കാനുള്ള കാരണമിതാണ്

ജനപ്രിയ താരം ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിപ്പോള്‍. ദിലീപ് വീണ്ടും അച്ഛനാവാന്‍ പോവുന്നു എന്ന വാര്‍ത്ത കേട്ട് ആരാധകരും സിനിമാപ്രേമികളും ഒരുപോലെ സന്തോഷത്തിലാണ്. അതിനിടെ ദിലീപിന്റെ പുതിയ സിനിമകളെ കുറിച്ചുള്ള വാര്‍ത്തകളും സജീവമായി കൊണ്ടിരിക്കുകയാണ്.

ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ടിനെ കുറിച്ച് മലയാളികളോട് കൂടുതലൊന്നും പറയാനില്ല. മിമിക്രിയിലൂടെ ഒരു കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നതായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

 നാദിര്‍ഷയുടെ സിനിമ

നാദിര്‍ഷയുടെ സിനിമ

മിമിക്രി താരം, നടന്‍, കോമേഡിയന്‍, ടെലിവിഷന്‍ അവതാരകന്‍, ഗായകന്‍, ഗാനരചയിതാവ്, സംവിധായകന്‍ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നാദിര്‍ഷ. പാരഡി പാട്ടുകളുടെ രാജാവ് എന്നറിയപ്പെടുന്ന നാദിര്‍ഷ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളായിരുന്നു നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ ചിത്രങ്ങള്‍.

 ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ടിലെ സിനിമ

ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ടിലെ സിനിമ

നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ ആദ്യ രണ്ട് സിനിമകളും ഹിറ്റായതോടെ നാദിര്‍ഷ മൂന്നാമതൊരു സിനിമ കൂടി സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേശു ഈ വീടിന്റെ നായകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജനപ്രിയ നടന്‍ ദിലീപ് നായകനാവുന്നു എന്നുമായിരുന്നു സിനിമയെ കുറിച്ച് വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.

 കേശു ഈ വീടിന്റെ നാഥന്‍

കേശു ഈ വീടിന്റെ നാഥന്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. തൊണ്ടിമുതല്‍ പോലെ ഫണ്‍ ഫാമിലി ഓറിയന്റഡ് സജക്ടിലാണ് ഈ സിനിമ ഒരുക്കുന്നത്. ദിലീപ് പ്രായമുള്ളൊരു കഥാപാത്രത്തിലായിരിക്കും സിനിമയില്‍ അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

 ദിലീപ് അഭിനയിക്കുന്നില്ല..

ദിലീപ് അഭിനയിക്കുന്നില്ല..

കേശു ഈ വീടിന്റെ നാഥന്റെ നിര്‍മാണം ഒഴികെ ബാക്കിയുള്ള കാര്യങ്ങളെല്ലാം തയ്യാറായി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ചിത്രത്തില്‍ ദിലീപ് അഭിനയിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. അടുത്തിടെ കമ്മാരസംഭവത്തില്‍ പ്രായമുള്ളൊരു കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുപോലെയുള്ള കഥാപാത്രം ചെയ്യുന്നതിനോട് താല്‍പര്യമില്ലാത്തത് കൊണ്ടാണ് ആ വേഷത്തില്‍ നിന്നും പിന്മാറിയതെന്നാണ് സൂചന.

 ബി ഉണ്ണികൃഷ്ണന്റെ സിനിമയിലേക്ക്

ബി ഉണ്ണികൃഷ്ണന്റെ സിനിമയിലേക്ക്

നാദിര്‍ഷയുടെ സിനിമയില്‍ നിന്നും മാറിയെങ്കിലും ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ദിലീപാണ്. നീതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും ആരംഭിച്ചിരുന്നു. ഫാമിലി ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലായിരിക്കും ദിലീപ് അഭിനയിക്കുന്നത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രമായിരിക്കുമിത്. മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Recommended Video

വാളയാര്‍ പരമശിവമായി ദിലീപ് വീണ്ടുമെത്തുന്നു!
 വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രഖ്യാപനം

വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രഖ്യാപനം

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ പ്രഖ്യാപനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നടന്നിരുന്നു. 2014 ല്‍ പദ്ധതിയിട്ടിരുന്ന ചിത്രം ദിലീപിന്റെ ഡേറ്റ് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് നീണ്ട് പോവുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ബോളിവുഡിലെ വമ്പന്‍ കമ്പനിയായ വിയാകോം 18 കേരളത്തിലേക്ക് എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമ ഈ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X