»   » മോഹന്‍ലാല്‍-ദിലീപ് സൗഹൃദം പൊളിയുന്നു?

മോഹന്‍ലാല്‍-ദിലീപ് സൗഹൃദം പൊളിയുന്നു?

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ സിനിമയിലേയ്ക്ക് തിരിച്ചെത്താന്‍ തീരുമാനിച്ചശേഷം ആദ്യം കരാറിലൊപ്പുവച്ച ചിത്രം മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത്ത് ചിത്രമാണെന്നകാര്യം നേരത്തേ തന്നെ പുറത്തുവന്നതാണ്. പിന്നീട് ഏവരും ആകാംഷയോടെ കാത്തിരുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളില്‍ ഏതിലെങ്കിലും മഞ്ജു നായികയാകുമോയെന്ന് അറിയാനായിരുന്നു.

പക്ഷേ അധികം വൈകാതെയെത്തിയ റിപ്പോര്‍ട്ടുകള്‍ ഏവരെയും നിരാശപ്പെടുത്തി. മഞ്ജുവിനെ തന്റെ ഒരു ചിത്രത്തിലും നായികയാക്കരുതെന്നാണ് മമ്മൂട്ടി സംവിധായകര്‍ക്കം നിര്‍മ്മാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയതെന്നാണ് കേട്ടത്. ദിലീപിന്റെ സമ്മതത്തോടുകൂടിയല്ല മഞ്ജു അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നതെന്നാണ് പറയപ്പെടുന്നത്. മമ്മൂട്ടിയും ദിലീപുമായി മികച്ച ബന്ധമാണുള്ളത്. ഈ ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനാണ് മഞ്ജുവിനെ തന്റെ നായികയാക്കാന്‍ മമ്മൂട്ടി തയ്യാറാകാത്തതെന്നാണ് സൂചന.

Dileep and Mohanlal

അപ്പോള്‍ ഇതിന് പിന്നാലെ ഉയര്‍ന്നേക്കാവുന്ന ചോദ്യം. അപ്പോള്‍ മഞ്ജുവിനെ നായികയാക്കുന്ന മോഹന്‍ലാലുമായുള്ള സൗഹൃദം ദിലീപ് നിര്‍ത്തുമോയെന്നായിരിക്കും. ഇക്കാര്യത്തെക്കുറിച്ച് അവിടെയും ഇവിടെയും നിന്ന് പലകാര്യങ്ങളും പുറത്തുവരാന്‍ തുടങ്ങിയിരിക്കുകയാണ്. ലാല്‍ ചിത്രത്തിനായി മഞ്ജു കരാറില്‍ ഒപ്പുവച്ചതോടെ ലാല്‍-ദിലീപ് ബന്ധം വഷളായിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. രഞ്ജിത്ത് ചിത്രത്തിന് വേണ്ടി മഞ്ജു കരാറായതോടെ ലാലും ദിലീപുമായി അത്ര രസത്തിലല്ലെന്നും സംസാരിക്കാറില്ലെന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്.

പരസ്യത്തിലൂടെയാണ് മഞ്ജു വീണ്ടും മൂവി ക്യാമറിയ്ക്ക് മുന്നിലെത്തിയത്. ഇതും ദിലീപിന്റെ സമ്മതത്തോടുകൂടിയായിരുന്നില്ലെന്നാണ് നമ്മള്‍ കേട്ടത്. മഞ്ജു കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ വരുമെന്ന് ഉറപ്പായതോടെ അവരുടെ ബ്രാന്റ് അംബസഡര്‍ പദവിയില്‍ നിന്നും ദിലീപ് പിന്‍മാറിയെന്നും തന്റെ പരസ്യങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കരുതെന്ന് ജ്വല്ലറി അധികൃതരോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ മഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ ചോദ്യമുയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്.

English summary
The latest buzz says that Dileep is not in good terms with Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam