»   » ഗുണ്ടാമാസ്റ്ററില്‍ ദിലീപല്ല നയകന്‍;ജോണിആന്റണി

ഗുണ്ടാമാസ്റ്ററില്‍ ദിലീപല്ല നയകന്‍;ജോണിആന്റണി

Posted By:
Subscribe to Filmibeat Malayalam
Dileep
സംവിധായകന്‍ ജോണി ആന്റണിയുടെ പുതിയ ചിത്രമായ ഗുണ്ട മാസ്റ്ററില്‍ ദിലീപ് നായകനാവാന്‍ പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഗുണ്ട മാസ്റ്റര്‍ എന്ന തന്റെ പുതിയ ചിത്രം ഇപ്പോള്‍ ആരംഭ ഘട്ടത്തിലാണെന്നും ഇതില്‍ ദിലീപിനെ നായകനാക്കുന്ന കാര്യം താന്‍ ചിന്തിച്ചിട്ടില്ലെന്നും ജോണി ആന്റണി പറയുന്നു.

ജോണി ആന്റണിയും ദിലീപും ഒന്നിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് അവര്‍ ചിരിയുടെ സദ്യ ഒരുക്കിയിരുന്നു. സിഐഡി മൂസയും ഇന്‍സ്‌പെക്ടര്‍ ഗരുഡും കൊച്ചിരാജാവുമെല്ലാം ഈ കൂട്ടായിമയുടെ ചിരി വിരുന്നയിരുന്നു. പുതിയ ചിത്രത്തിലും ചിരിപ്പിക്കാന്‍ ഗുണ്ടാ നേതാവയിട്ടുള്ള ദിലീപിന്റെ രംഗ പ്രവേശനം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഗുണ്ടമാസ്റ്ററിര്‍ ഉദയകൃഷണ-സിബി കെ തോമസ് ടീമിന്റെ തിരക്കഥയാണെന്നും ചിത്രം 2014 ല്‍ പുറത്തിറങ്ങും എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ദിലീപിപ്പോള്‍ ജോസ് തോമസ്സുമായി ഒരു ചിത്രം ചെയ്തു കൊണ്ടിരിക്കുകയാണെന്നും വേറെ പ്രോജക്ടൊന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ് അറിയാന്‍ കഴിയുന്നത്. മമ്മൂട്ടിക്കൊപ്പം താപ്പാനയാണ് ജോണി ആന്റണി അവസാനമായി ചെയ്ത ചിത്രം.

English summary
Dileep not to do an another film with director Johny Antony it is named Gunda Mater.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam