»   » കാഞ്ചനമാലയുടെ തകര്‍ന്ന സ്വപ്‌നത്തിന്, ദിലീപിന്റെ സഹായ വാഗ്ദാനം

കാഞ്ചനമാലയുടെ തകര്‍ന്ന സ്വപ്‌നത്തിന്, ദിലീപിന്റെ സഹായ വാഗ്ദാനം

Posted By:
Subscribe to Filmibeat Malayalam

ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മൊയ്തീന്റെയും കാഞ്ചനമാലയുടെയും ആ അനശ്വര പ്രണയത്തിന് സാക്ഷിയാകുകയായിരുന്നു സിനിമാ ലോകം. നിരവധി പ്രണയ ചിത്രങ്ങള്‍ നെഞ്ചിലേറ്റിയ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എന്ന് നിന്റെ മൊയ്തീന്‍ ഒരു മഴയായി പെയ്തിറങ്ങിയപ്പോള്‍ കേരളം ആ പ്രണയ കഥയെ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

ചിത്രം വന്‍ വിജയമാകുമ്പോഴും അതിന് പിന്നിലെ യഥാര്‍ത്ഥ കാഞ്ചനമാലയെ മനസിലാക്കാന്‍ ആരും തയ്യാറായില്ലെന്നതാണ് വാസ്തവം. കാഞ്ചനമാലയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു മൊയ്തീന്‍ സേവ മന്ദിരത്തിന് സ്വന്തമായൊരു കെട്ടിടം. സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത കാഞ്ചനമാലയുടെ ഈ സ്വപ്‌നം ആരും കണ്ടില്ല. എന്നാല്‍ മലയാളത്തിന്റെ ജനപ്രിയനടന്‍ ദിലീപ് കാഞ്ചനമാലയുടെ സ്വപ്‌നം നിറേവറ്റാന്‍ പോകുകയാണ്. തുടര്‍ന്ന് കാണുക

കാഞ്ചനമാലയുടെ തകര്‍ന്ന സ്വപ്‌നത്തിന്, ദിലീപിന്റെ സഹായ വാഗ്ദാനം

മൊയ്തീന്റെ പേരിലുള്ള സേവ മന്ദിരം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒരു ഷെഡിലാണ്. കാഞ്ചനമാലയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മൊയ്തീന്‍ സേവ മന്ദിരം ഒരു പുതിയ കെട്ടിടത്തിലേക്ക് മാറ്റുക എന്നത്. ഇപ്പോഴിതാ ജനപ്രിയ നായകന്‍ ദിലീപ് കാഞ്ചനമാലയുടെ ആഗ്രഹം സഫലമാക്കാന്‍ ഒരുങ്ങുന്നു.

കാഞ്ചനമാലയുടെ തകര്‍ന്ന സ്വപ്‌നത്തിന്, ദിലീപിന്റെ സഹായ വാഗ്ദാനം

ബിപി മൊയ്തീന്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാവിധ സഹായവും വാഗ്ദാനവുമായാണ് നടന്‍ ദിലീപ് രംഗത്തെത്തിയിരിക്കുന്നത്.

കാഞ്ചനമാലയുടെ തകര്‍ന്ന സ്വപ്‌നത്തിന്, ദിലീപിന്റെ സഹായ വാഗ്ദാനം

ദിലീപ് കാഞ്ചനമാലയുമായി മൊയ്തീന്‍ സ്മാരകത്തെ കുറിച്ച് ഫോണിലൂടെ വിളിച്ച് സംസാരിച്ചു കഴിഞ്ഞു.

കാഞ്ചനമാലയുടെ തകര്‍ന്ന സ്വപ്‌നത്തിന്, ദിലീപിന്റെ സഹായ വാഗ്ദാനം

മൊയ്തീന്‍ ഇതിനോടകം 20 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി കഴിഞ്ഞു. എന്നിട്ടും ചിത്രത്തിലെ നായകനോ സംവിധായകനോ മൊയ്തീന്റെ സേവ മന്ദിരത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ശ്രമിക്കാത്തതും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

English summary
dileep offers help to kanjanamala for bp moitheen trust.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam