ഫേസ്ബുക്കില്‍ ദിലീപിന്റെ നൊസ്റ്റാള്‍ജിയ
പുതിയ ചിത്രമായ വില്ലാളി വീരന്റെ സെറ്റിലാണ് നടന്‍ ദീലിപ് ഇപ്പോഴുള്ളത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന കോമഡി കുടുംബചിത്രമാണ് വില്ലാളി വീരന്‍. നാട്ടിന്‍പുറത്തുകാരനായി ദിലീപ് എത്തുന്ന ഈ ചിത്രത്തില്‍ നമിത പ്രമോദും മൈഥിലിയുമാണ് നായികമാരായി എത്തുന്നത്.
ചിത്രത്തിന്റെ സെറ്റില്‍ തിരക്കിലാണെങ്കിലും കരിയറിലെ പഴയകാലത്തിന്റെ ഓര്‍മ്മകളിലാണ് ദിലീപ്. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലാല്‍ ജോസിനും മുതിര്‍ന്ന നടന്‍ മധുവിനുമൊപ്പമെല്ലാം മുമ്പ് കാലത്ത് എടുത്ത ചിത്രങ്ങള്‍ ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ആര്‍ക്കൈവില്‍ നിന്നുള്ള ചിത്രം എന്നുള്ള ക്യാപ്ഷനുമായിട്ടാണ് താനും ലാല്‍ ജോസും മധുവിനൊപ്പം പോസ് ചെയ്യുന്ന ചിത്രം ദിലീപ് ഇട്ടിരിക്കുന്നത്. ചമ്പക്കുളം തച്ചന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചെടുത്ത ചിത്രമാണത്രേ. ഇത്.
ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്ന കുറിപ്പോടെ ലാല്‍ ജോസും താനും ഒന്നിച്ച് നില്‍ക്കുന്ന മുമ്പത്തെയും ഇപ്പോഴത്തെയും ചിത്രങ്ങളും ദിലീപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെയായി ദിലീപ് ഫേസ്ബുക്കില്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ വാര്‍ത്തകളെല്ലാം ദിലീപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. അവതാരമെന്ന ജോഷി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും. ബുദ്ധേട്ടന്‍ എന്ന പുതിയ ചിത്രത്തിന്റെ പേര് വില്ലാളിവീരന്‍ എന്നാക്കിയതുമെല്ലാം ദിലീപ് ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. കൂടാതെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങുന്ന ദിവസവും ലോകപരിസ്ഥിതി ദിനത്തിലുമെല്ലാം ദിലീപ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.


Click it and Unblock the Notifications











