ദിലീപ് വീണ്ടും കമലിന്റെ സഹസംവിധായകനാകുന്നു!

By Lakshmi

മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തിയ ദിലീപ് നടനാകുന്നതിന് മുമ്പ് ഒരു സഹസംവിധായകനായിരുന്നു. സംവിധായകന്‍ കമലിനൊപ്പമായിരുന്നു ദിലീപ് ഏറെക്കാലം ജോലിചെയ്തിരുന്നത്. സംവിധായകന്‍ ലാല്‍ ജോസും കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് കരിയര്‍ തുടങ്ങിയത്. ദിലീപും ലാല്‍ ജോസും ഒന്നിച്ച് കമലിന്റെ മഴയെത്തും മുമ്പേ എന്ന ഹിറ്റ് ചിത്രത്തിനുവേണ്ടി ജോലിചെയ്തിട്ടുണ്ട്. ഇന്ന് ജനപ്രിയനായകനായി ദിലീപും, ജനപ്രിയ സംവിധായകനായി ലാല്‍ ജോസും ഉയരങ്ങളിലാണ്.

ഇപ്പോള്‍ ദിലീപ് വീണ്ടും പഴയകാലത്തേയ്‌ക്കൊന്ന് തിരിച്ചുപോവുകയാണ്. വീണ്ടും സംവിധായകന്‍ കമലിന്റെ സഹസംവിധായകനായെത്തുകയാണ് താരം. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏഴു സുന്ദരരാത്രികള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപിന്റെ സഹസംവിധായക കാലം പുനസൃഷ്ടിക്കുന്നത്.

Dileep

ചിത്രത്തില്‍ അഭിയെന്ന സംവിധായകനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ഒരുകാലത്ത് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കഥയില്‍. ഈ രംഗങ്ങള്‍ ചിത്രീകരിക്കാനായി ദിലീപിനും ലാല്‍ ജോസിനും ഗുരുതുല്യനായ കമലും സെറ്റിലെത്തി. കമല്‍ ആദ്യമായിട്ടാണ് ശഷ്യരില്‍ ഒരാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറ്റൊരു ശിഷ്യനൊപ്പം അഭിനയിക്കുന്നത്.

ദിലീപ് അവതരിപ്പിക്കുന്ന അഭിയെന്ന കഥാപാത്രം കല്യാണത്തിന്റെ ഏഴ് ദിവസംമുമ്പ് സുഹൃത്തുക്കള്‍ക്കായി നല്‍കുന്ന വിരുന്നും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍. റിമ കല്ലിങ്കല്‍, മുരളി ഗോപി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X