മമ്മൂട്ടിയെ നായകനാക്കാന്‍ ദിലീപ്? പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ, കാണൂ!

Recommended Video

മമ്മൂട്ടിയെ നായകനാക്കാന്‍ ദിലീപ്? | OneIndia Malayalam

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ ദിലീപ് സംവിധായകനാവാന്‍ പോവുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന്റെ ചുവടുമാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് ആകാംക്ഷയായിരുന്നു. ഔദ്യോഗികസ്ഥിരീകരണം ലഭിക്കാതെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാനാവില്ലെന്ന് അറിയാവുന്നതിനാല്‍ പലരും ഇത് കാര്യമായെടുത്തിരുന്നില്ല. കമ്മാരസംഭവത്തിന് ശേഷം അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തൊരു കാര്യം കൂടിയായിരുന്നു ഇത്. അഭിനേതാവില്‍ നിന്നും സംവിധാനത്തിലേക്ക് ചുവട് വെച്ച് താരങ്ങളുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. പ്രേക്ഷക മനസ്സറിഞ്ഞ് അഭിനയിക്കാന്‍ മാത്രമല്ല സംവിധാനം ചെയ്യാനും കഴിയുമെന്നും പലരും തെളിയിച്ചിരുന്നു. സൗബിന്‍ ഷാഹിറിന്റെ പറവുയും രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്തയ്ക്കുമൊക്കെ ലഭിച്ച പ്രേക്ഷക പിന്തുണ എല്ലാവരും കണ്ടതുമാണ്. അതിനാല്‍ത്തന്നെ വര്‍ഷങ്ങളായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരങ്ങള്‍ സ്വന്തം ചിത്രവുമായി എത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടേണ്ടതില്ല. ദിലീപ് സംവിധായകനാവുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഇതേക്കുറിച്ചുള്ള സ്ഥിരീകരണവുമായി രംഗത്തെത്തിയത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിക്കൊപ്പം സിനിമ?

മമ്മൂട്ടിക്കൊപ്പം സിനിമ?

മലയാളത്തിന്‍രെ സ്വന്തം മെഗാസ്റ്റാറിനെ നായകനാക്കി ദിലീപ് സിനിമയൊരുക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. ജനപ്രിയ നായകനും മെഗാസ്റ്റാറും നേരത്തെ ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആദ്യകാലത്ത് തന്നെ ദിലീപ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ മെഗാസ്റ്റാര്‍ സമ്മതം നല്‍കിയെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇരുവരെയും ഇഷ്ടപ്പെടുന്നവരാവട്ടെ ഇത്തരത്തിലൊരു വാര്‍ത്ത യാഥാര്‍ത്ഥ്യമാവണേയെന്ന പ്രാര്‍ത്ഥനയിലുമായിരുന്നു.

ദിലീപ് സംവിധായകനാവുന്നുണ്ടോ?

ദിലീപ് സംവിധായകനാവുന്നുണ്ടോ?

അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക് ചുവടുവെക്കാന്‍ ദിലീപ് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരാണ് പറഞ്ഞതെന്നോ, ഏതാണ് ആ സിനിമയെന്നോയൊന്നും കൊടുക്കാതെയായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. അതോടെയാണ് പലരും ഫാന്‍സ് പ്രവര്‍ത്തകരോടും മറ്റും ഇതേക്കുറിച്ച് തിരക്കിയത്. സോഷ്യല്‍ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു. ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടയിലാണ് വിശദീകരണവുമായി ഫാന്‍സ് പ്രവര്‍ത്തകര്‍ എത്തിയത്.

താരം പറഞ്ഞത്

താരം പറഞ്ഞത്

ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ ദിലീപും ഉദയ് കൃഷ്ണയുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് ദിലീപ് ഓണ്‍ലൈന്‍ കുറിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വിസ്വസിക്കരുതെന്നും അതിന്റെ ഉറവിടത്തെക്കുറിച്ച് കൂടി ശ്രദ്ധിക്കണമെന്നും അവര്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

ദിലീപ് ഓണ്‍ലൈനിലെ പോസ്റ്റ് അതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശയക്കുഴപ്പത്തിന് വിരാമമായതും ഈ പോസ്റ്റ് വന്നതിന് ശേഷമാണ്. താരവുമായി ബന്ധപ്പെട്ട കുറിപ്പുകളും ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. വ്യാജവാര്‍ത്തകളും മറ്റും പ്രചരിക്കുമ്പോള്‍ വിശദീകരണവുമായി ഫാന്‍സ് പ്രവര്‍ത്തകര്‍ എത്താറുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.

പ്രൊഫസര്‍ ഡിങ്കന്‍ നീളും

പ്രൊഫസര്‍ ഡിങ്കന്‍ നീളും

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിന്റെ റിലീസിന് ശേഷം അടുത്ത സിനിമയായ പ്രൊഫസര്‍ ഡിങ്കനില്‍ താരം ജോയിന്‍ ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാന്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം താരം പിന്‍വലിച്ചിരുന്നു. മഖ കാരണം ചിത്രീകരണം നീട്ടിയതിനെത്തുടര്‍ന്നാണ് താരം ഹര്‍ജി പിന്‍വലിച്ചത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ഡിങ്കനില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X