»   » ഹിറ്റില്‍ നിന്നും വന്‍ഹിറ്റിലേക്ക്.. എന്നിട്ടും രാമലീല വന്‍പരാജയമെന്ന് പറയുന്നോ??

ഹിറ്റില്‍ നിന്നും വന്‍ഹിറ്റിലേക്ക്.. എന്നിട്ടും രാമലീല വന്‍പരാജയമെന്ന് പറയുന്നോ??

Posted By: Nihara
Subscribe to Filmibeat Malayalam

അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ രാമലീല തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ദിലീപ് ചിത്രമാണിത്. ആരാധകര്‍ വന്‍സ്വീകരണം നല്‍കിയാണ് ചിത്രത്തെ വരവേറ്റത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതേ സമയം തന്നെ ചിത്രത്തെക്കുറിച്ചുള്ള മോശം പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. ചിത്രം കാണാന്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുന്നില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.

ramaleela

രാമലീല പരാജയമാണെന്ന തരത്തിലുള്ള വാര്‍ത്ത ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ഭാഗ്യലക്ഷ്മിക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജ്. രാമലീല ഹിറ്റാവുന്നതിന് എന്തിനാണ് ഇവരൊക്കെ അസ്വസ്ഥരാവുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഇവരെയൊക്കെ മലയാള സിനിമാപ്രവര്‍ത്തകര്‍ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഈ സീസണില്‍ ഏറ്റവും നന്നായി പോകുന്ന ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സിനിമയെ വന്‍പരാജയം എന്ന തരത്തില്‍ വ്യാഖ്യാനിച്ച് ഷെയര്‍ ചെയ്യുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാവുമെന്നും കുറിപ്പില്‍ പറയുന്നു. കൂട്ടത്തില്‍ ഒരാളുടെ സിനിമ വിജയിക്കുമ്പോള്‍ ഇത്ര തരം താഴ്‌ത്തേണ്ടതുണ്ടോയെന്നും ദിലീപ് ഫാന്‍സ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDileepOnlineCom%2Fposts%2F1436890229692406&width=500

English summary
Dileep online facebook about Ramaleela response

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam