»   » ദിലീപ് ഇനി കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം നില്‍ക്കട്ടെ, അമിതാവേശം അരുത്! മുന്നറിയിപ്പുമായി ഫാന്‍സ്

ദിലീപ് ഇനി കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം നില്‍ക്കട്ടെ, അമിതാവേശം അരുത്! മുന്നറിയിപ്പുമായി ഫാന്‍സ്

Posted By: Nihara
Subscribe to Filmibeat Malayalam

രണ്ടര മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്. 85 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ പുറത്തിറങ്ങുന്ന താരത്തിന് ഗംഭീര സ്വീകരണമൊരുക്കുകയാണ് ആരാധകരും ഫാന്‍സ് പ്രവര്‍ത്തകരും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആരാധകരെ തേടി സന്തോഷവാര്‍ത്തയെത്തിയത്.

ഇടവേളയ്ക്ക് ശേഷം പുറത്തേക്ക്.. ജാമ്യം കിട്ടിയതറിഞ്ഞപ്പോള്‍ ദിലീപിന്‍റെ പ്രതികരണം!

രാമലീല ആദ്യഷോയ്ക്ക് ശേഷം ദിലീപിനെ കാണാന്‍ പോയി.. കെട്ടിപ്പിടിച്ച് ദിലീപേട്ടന്‍ പറഞ്ഞ ആ വാക്കുകള്‍!

സന്തോഷത്തിനിടയിലും ദിലീപിന് ദോഷകരമായ പ്രവര്‍ത്തികളൊന്നും ചെയ്യരുതെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഓണ്‍ലൈന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് ഫാന്‍സ് കമ്മിറ്റി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

കാത്തിരിപ്പിനൊടുവില്‍ തേടിയെത്തിയ സന്തോഷവാര്‍ത്ത

ആരാധകരുടെ നീണ്ട കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായത്. അഞ്ചാം തവണത്തെ അപേക്ഷയിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്. ദിലീപ് പുറത്തിറങ്ങുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

അമിതാവേശം കാണിക്കരുതെന്ന് മുന്നറിയിപ്പ്

അമിതാവേശം കാണിച്ച് ദിലീപിന് ദോഷമാകുന്ന തരത്തില്‍ ഒരു പ്രവര്‍ത്തിയും ചെയ്യരുതെന്ന് ആരാധകര്‍ക്ക് ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെ ഫാന്‍സ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദിലീപിന് ദോഷമാകരുത്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തേടിയെത്തിയ സന്തോഷം കളഞ്ഞു കുളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യരുത്. അമിതാവേശം കാണിച്ച് അവിവേകങ്ങള്‍ ചെയ്യരുതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

കുടുംബാംഗങ്ങളോടൊപ്പം ഉണ്ടാകട്ടെ

ആ മനുഷ്യന്‍ ഇനി മോളോടും അമ്മയോടും ഭാര്യയോടുമൊപ്പം ഉണ്ടാകട്ടെയെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്. ദിലീപിന് ദോഷമാകുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തിയും ആരും ചെയ്യരുതെന്നും അവര്‍ പറയുന്നു.

പിന്തുണയുമായി കൂടെ നിന്നു

ദിലീപ് ജയിലിലായപ്പോള്‍ കുടുംബാഗങ്ങള്‍ക്ക് പിന്തുണയുമായി സഹതാരങ്ങളും ആരാധകരും കൂടെയുണ്ടായിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന ദിലീപിനെ ഇടയ്ക്ക് കുടുംബാഗംങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

കാവ്യാമാധവന്റെ പിന്തുണ

ദിലീപിന്റെ അസാന്നിധ്യത്തില്‍ മകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെയുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ചെത്തിയാണ് താരത്തെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയ്ക്കിടയിലും പക്വതയാര്‍ന്ന പെരുമാറ്റമായിരുന്നു ഇവരുടേത്.

English summary
Dileep online requests for followers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam