»   » മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെ നിന്നു...ആരുടെ മുന്നിലും തോല്‍ക്കാത്ത മകള്‍

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെ നിന്നു...ആരുടെ മുന്നിലും തോല്‍ക്കാത്ത മകള്‍

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയതപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഏരെ പ്രിയപ്പെട്ട താരത്തിന് ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ഒന്നരമാസത്തോളമായി ജയിലില്‍ കഴിയുന്ന താരത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.

തെന്നിന്ത്യന്‍ താരറാണിമാരില്‍ ഉയര്‍ന്ന പ്രതിഫലം...നയന്‍താരയുടെ പ്രതിഫലം എത്രയാണെന്നറിയുമോ ?

താരങ്ങളെല്ലാം പൃഥ്വിരാജിന് പുറകെ.. ധ്യാനും അജുവും നീരജിനുമെല്ലാം ഒരേ അഭിപ്രായം.. തിരക്കഥ വെട്ടി

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമിക്കപ്പെട്ടത്. സിനിമാലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു ഇത്. സിനിമാക്കഥകളെപ്പോലും വെല്ലുന്ന കാര്യങ്ങളാണ് പിന്നീട് പുറത്തുവന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആരാധകരെ ഏറെ വിഷമിപ്പിച്ചൊരു സംഭവമായിരുന്നു ഇത്.

നിവിന്‍ പോളിയും റിന്നയും കുഞ്ഞു രാജകുമാരിക്കൊപ്പം, മാമോദീസ ചിത്രങ്ങള്‍ വൈറലാവുന്നു

ദിലീപിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ജാമ്യ ഹര്‍ജി കോടതി പരിശോധിക്കുന്നത്.

ജീവിച്ചു കാണിച്ചു കൊടുക്കണം

ജയിലില്‍ നിന്നും പുറത്തിറങ്ങി പൂര്‍വ്വാധികം ശക്തിയോടെ സിനിമയിലേക്ക് ദിലീപ് തിരിച്ചു വരുന്നതിനായാണ് താരത്തെ ഇഷ്ടപ്പെടുന്നവര്‍ കാത്തിരിക്കുന്നത്. തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ ജീവിച്ചു കാണിച്ചു കൊടുക്കാനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

പ്രാര്‍ത്ഥനയോടെ ആരാധകര്‍

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് താരത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു കൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റ് വൈറലായിട്ടുണ്ട്.

ദിലീപില്‍ വിശ്വാസമുണ്ട്

വീഴ്ചകളില്‍ നിന്നും ഉയിര്‍ത്തെണീറ്റ് വരുന്ന ദിലീപിനെ കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം. വീണ കല്ല് ചവിട്ടു പടിയാക്കി താരം കരി വരുമെന്ന് അറിയാമെന്നും കുറിപ്പില്‍ പറയുന്നു.

പ്രിയപ്പെട്ടവരുടെ പിന്തുണ

ദിലീപിന്റെ കുടുംബം മാത്രമല്ല ദിലീപിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷക സമൂഹവും താരത്തിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. താരത്തിന്റെ തിരിച്ചു വരവിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

ദിലീപിന്റെ തീരുമാനം ശരിയായിരുന്നു

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് ദിലീപ് തന്നെ തെളിയിച്ചു. കാവ്യയോടൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് പാപ്പരാസികള്‍ പ്രചാരണം നിര്‍ത്തിയത്.

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി

ആരോപണ വിധേയനായി ദിലീപ് ജയിലിലായപ്പോള്‍ ദിലീപിന്റെ കുടുംബം ആകെ തകര്‍ന്നു പോയിരുന്നു. പ്രേക്ഷകരെയും ഇത് ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അവസ്ഥയില്‍ മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെ നിന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

കുഞ്ഞുമനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു

പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷിക്കൊപ്പം കാവ്യാ മാധവന്‍ കൂടെയുണ്ടായിരുന്നു. കുഞ്ഞു മനസ്സിനെ പതറാതെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് കാവ്യയുടെ ഇടപെടലിലൂടെയാണെന്ന് കുറിപ്പില്‍ പറയുന്നു.

ഉറച്ച തീരുമാനവുമായി മുന്നോട്ട്

ആരുടെ മുന്നിലും തോല്‍ക്കാന്‍ മനസ്സില്ലെന്ന തീരുമാനവുമായി മുന്നോട്ട് നീങ്ങാമെന്നും കുറിപ്പില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നത്.

മകള്‍ക്ക് വേണ്ടി ജീവിക്കുന്ന പിതാവ്

ആദ്യ ഭാര്യയായ മഞ്ജു വാര്യരുമായി വേര്‍ പിരിഞ്ഞപ്പോള്‍ അച്ഛനോടൊപ്പം താമസിക്കാനാണ് മകള്‍ താല്‍പര്യപ്പെട്ടത്. മകളുടെ കാര്യത്തിന് പ്രാധാന്യം നല്‍കുന്ന അച്ഛനാണ് താനെന്ന് നിരവധി തവണ ദിലീപ് വ്യക്തമാക്കിയിരുന്നു.

രണ്ടാം വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്

രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മീനാക്ഷി തന്നെ കളിയാക്കിയിരുന്നുവെന്ന് ദിലീപ് പറഞ്ഞിരുന്നു. പിന്നീട് മോളുടെ കാര്യത്തെക്കുറിച്ച് ഓര്‍ത്താണ് ഈ തീരുമാനം എന്നു പറഞ്ഞപ്പോള്‍ കുഴപ്പമില്ലെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

Dileep And Meenakshi Without Kavya - FilmiBeat Malayalam
English summary
Fans and family is waiting for Dileep.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam