»   » വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറുന്ന രാമനുണ്ണി.. അന്തിമ വിജയം ആര്‍ക്കൊപ്പം?

വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറുന്ന രാമനുണ്ണി.. അന്തിമ വിജയം ആര്‍ക്കൊപ്പം?

By: Nihara
Subscribe to Filmibeat Malayalam

നാളുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനു തയ്യാറെടുക്കുന്നതിനിടയിലാണ് നായകനായ ദിലീപ് അറസ്റ്റിലായത്. തുടര്‍ന്ന് സിനിമയുടെ റിലീസ് അന്തിമമായി നീളുകയായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ചിത്രം സെപ്റ്റംബര്‍ 28 ന് വ്യാഴാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ബിജുമേനോന് ഒന്നും അറിയില്ല... പക്ഷേ സംയുക്ത ഇക്കാര്യത്തിൽ പുലിയാണ്, അതികഠിനം!

നായികമാരെ കെട്ടിപ്പിടിക്കുമ്പോള്‍ അമാലിന്റെ ഭാവത്തെക്കുറിച്ച് ദുല്‍ഖര്‍.. പുരികം ചുളിയുമോ?

രാമലീല വിജയിക്കും.. ദിലീപിന് ഉറച്ച വിശ്വാസം.. എല്ലാം ഈ വീഡിയോ പറയും.. കാണൂ!

ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ഒരു വിഭാഗം വ്യാപക പ്രതിഷേധം അറിയിച്ചിരുന്നു. വനിതാ സംഘടനയുടെ നേതൃത്വത്തില്‍ തിയേറ്ററുകള്‍ ഉപരോധിക്കണമെന്ന തരത്തില്‍ വരെ ആഹ്വാനങ്ങളുയര്‍ന്നിരുന്നു. പ്രശ്‌നങ്ങളെയും വെല്ലിവിളികളെയും അതിജീവിച്ച് അരുണ്‍ ഗോപി ചിത്രം വ്യാഴ്‌ഴാച തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ചതിയുടെയും വഞ്ചനയുടെയും പടുകുഴിയില്‍

ചതിയുടെയും വഞ്ചനയുടെയും പടുകുഴിയില്‍ അകപ്പെട്ടു പോയ നിസ്സഹായനായ രാമനുണ്ണിയെയാണ് ആദ്യ പകുതിയില്‍ കാണാന്‍ കഴിയുന്നത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളില്‍ തളര്‍ന്നുപോകുന്ന രാമനുണ്ണി പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

വീഴ്ചയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്

വീഴ്ചയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നേറുന്ന രാമനുണ്ണിയെയാണ് രണ്ടാം പകുതിയില്‍ കാണാനാവുന്നത്. ദിലീപ് ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ബുദ്ധിരാക്ഷസനായ രാമനുണ്ണി

ശത്രുക്കളോട് പോരാടാന്‍ ഇറങ്ങുന്ന രാമനുണ്ണിയെയാണ് രണ്ടാം പകുതിയില്‍ കാണുന്നത്. അന്തിമവിജയം രാമനുണ്ണിക്കൊപ്പമാണെന്നും ദിലീപ് ആരാധകര്‍ പറയുന്നു. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തെക്കുറിച്ച് വിവരിച്ചിട്ടുള്ളത്.

ജീവിതത്തിലും ആവര്‍ത്തിച്ച രംഗങ്ങള്‍

മാസങ്ങള്‍ക്കു മുന്‍പ് സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ചില രംഗങ്ങള്‍ അതേപടി ദിലീപിന്റെ ജീവിതത്തിലും ആവര്‍ത്തിച്ചു. അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ആ സംഭവത്തെക്കുറിച്ച് പ്രേക്ഷകര്‍ മനസ്സിലാക്കിയത്.

പോലീസ് സംരക്ഷണയില്‍

പോലീസ് സംരക്ഷണയില്‍ അച്ഛന് ശ്രാദ്ധമിടുന്ന രംഗങ്ങള്‍ ദിലീപിന്റെ യഥാര്‍ത്ഥ ജീവിതത്തിലും ആവര്‍ത്തിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് കോടതി അനുമതിയോടെ പുറത്തിറങ്ങിയിരുന്നു.

ആരാധകര്‍ കാത്തിരിപ്പിലാണ്

ദിലീപ് ചിത്രം റിലീസിനില്ലാത്ത ഓണമായിരുന്നു കഴിഞ്ഞു പോയത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വ്യാഴാഴ്ച തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് മികച്ച പിന്തുണയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ രാമനുണ്ണി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍രാമലീല പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. അഞ്ച് വര്‍ഷത്തെ കഠിന പ്രയ്തനത്തിന് ശേഷമാണ് ഈ ചിത്രവുമായി അരുണ്‍ ഗോപി പ്രേക്ഷക സമക്ഷം എത്തുന്നത്.

English summary
Dileep online facebook post about Ramaleela.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam