For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിന് വെല്ലുവിളി ഉയര്‍ത്തി ദിലീപ് എത്തും, എല്ലാം തീരുമാനിച്ചു, പ്രഖ്യാപനം ഉടന്‍!

  By Nihara
  |
  ദുല്‍ഖറിനെ പൂട്ടാന്‍ 28ന് ദിലീപ് ഇറങ്ങുന്നു | Filmibeat Malayalam

  നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ആശങ്കയിലായ നിരവധി സിനിമാ പ്രവര്‍ത്തകരുണ്ട്. താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന രാമലീല, പ്രൊഫസര്‍ ഡിങ്കന്‍, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരാണ് ആകെ വെട്ടിലായത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനുള്ള തയ്യാറെടുപ്പിലായിരുന്നു രാമലീല. അതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്.

  ദിലീപിന് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, ആശങ്കയോടെ മെഗാസ്റ്റാര്‍! ആര്‍ക്കൊപ്പം നില്‍ക്കും?

  അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ നിലപാടില്‍ അതൃപ്തി.. താരങ്ങള്‍ നിലപാട് മാറ്റുന്നു!

  ലയണിനു ശേഷം ദിലീപ് അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നാല് വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ദിലീപ് അറസ്റ്റിലായതു മുതല്‍ ചിത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു.

  രാമലീല തിയേറ്ററുകളിലേക്ക്

  രാമലീല തിയേറ്ററുകളിലേക്ക്

  രാമലീല സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് ഇതേക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുള്ളത്.

  ഔദ്യോഗികമായി പ്രഖ്യാപിക്കും

  ഔദ്യോഗികമായി പ്രഖ്യാപിക്കും

  ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നേരത്തെയും ഇത്തരത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു.

  ഭാവിയെക്കുറിച്ച് ആശങ്ക

  ഭാവിയെക്കുറിച്ച് ആശങ്ക

  നാല് വര്‍ഷത്തെ കഠിന പരിശ്രമത്തിനിടയിലാണ് അരുണ്‍ ഗോപി തന്റെ സ്വപ്‌ന ചിത്രവുമായി പ്രേക്ഷകര്‍ക്ക് അരികില്‍ എത്തുന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ ആരാധകര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  അറസ്റ്റിനു ശേഷമുള്ള റിലീസ്

  അറസ്റ്റിനു ശേഷമുള്ള റിലീസ്

  നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ദിലീപ് അറസ്റ്റിലായതോടെയാണ് ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്നുള്ള ആശങ്കയും ഉടലെടുത്തത്. ഇക്കാരണത്താലായിരുന്നു ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചത്.

  നല്ല സിനിമകളെ സ്വീകരിക്കും

  നല്ല സിനിമകളെ സ്വീകരിക്കും

  നല്ല സിനിമകളെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന വിശ്വാസത്തോടെയാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന് അരുണ്‍ ഗോപി പറയുന്നു. ഇപ്പോഴത്തെ സംഭവങ്ങളൊന്നും ചിത്രത്തിനെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  താരമൂല്യം മാത്രമാണോ?

  താരമൂല്യം മാത്രമാണോ?

  ഒരു സിനിമ വിജയിക്കുന്നതിന് പിന്നിലെ ഘടകം താരമൂല്യം മാത്രമാണെന്ന വിശ്വാസമില്ല. അങ്ങനെയാണെങ്കില്‍ സൂപ്പര്‍ താരങ്ങളുടെ എല്ലാ ചിത്രവും വിജയിക്കേണ്ടതല്ലേയെന്ന ചോദ്യവും സംവിധായകന്‍ ഉയര്‍ത്തുന്നുണ്ട്.

  കാത്തിരിപ്പ് നീളും

  കാത്തിരിപ്പ് നീളും

  ദിലീപ് പുറത്തിറങ്ങിയതിനു ശേഷം ചിത്രം തിയേറ്ററുകളിലെത്തിക്കാമെന്നായിരുന്നു ആദ്യം കണക്കു കൂട്ടിയിരുന്നത്. ജാമ്യത്തിന് അപേക്ഷിച്ചപ്പോഴൊന്നും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. മൂന്നു തവണയും കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതോടെയാണ് കാത്തിരിക്കുന്നതില്‍ കാര്യമില്ലെന്ന് സംവിധായകനും നിര്‍മ്മാതാവിനും വ്യക്തമായത്.

  നൂറുകോടി ചിത്രത്തിന് ശേഷം

  നൂറുകോടി ചിത്രത്തിന് ശേഷം

  മോഹന്‍ലാലിന്റെ പുലിമുരുകനിലൂടെയാണ് നൂറു കോടി നേട്ടം മലയാള സിനിമ സ്വന്തമാക്കിയത്. ഈ ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.

  പിന്തുണയുമായി ആരാധകര്‍

  പിന്തുണയുമായി ആരാധകര്‍

  ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

  ലയണിനു ശേഷമുള്ള പൊളിറ്റിക്കല്‍ ത്രില്ലര്‍

  ലയണിനു ശേഷമുള്ള പൊളിറ്റിക്കല്‍ ത്രില്ലര്‍

  പെട്ടെന്നൊരു സുദിനത്തില്‍ എംഎല്‍എ ആകേണ്ടി വന്ന രാമനുണ്ണിയുടെ കഥയാണ് രാമലീല. വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലുള്ള രാമനുണ്ണിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രയാഗ മാര്‍ട്ടിനാമ് ചിത്രത്തിലെ നായിക.

  പാതിവഴിയിലെത്തി നില്‍ക്കുന്ന കമ്മാരസംഭവം

  പാതിവഴിയിലെത്തി നില്‍ക്കുന്ന കമ്മാരസംഭവം

  12 കോടി ബജറ്റില്‍ ഒരുക്കുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിങ്ങ് പാതിവഴിയില്‍ നിശ്ചലമായി തുടരുകയാണ്. പ്രൊഫസര്‍ ഡിങ്കന്റെയും അവസ്ഥ സമാനമാണ്.

   ദിലീപും റിലീസാവുമെന്ന് പ്രതീക്ഷ

  ദിലീപും റിലീസാവുമെന്ന് പ്രതീക്ഷ

  അരുണ്‍ ഗോപി ചി്ത്രമായ രാമലീല റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ദിലീപും പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരത്തിന്‍രെ കരിയറിലെ ഹിറ്റ് ചിത്രമായി ഇത് മാറട്ടെയെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

  ദിലീപിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍

  ദിലീപിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് മുന്നേറുകയാണ്. ദിലീപിനു മുന്നില്‍ ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് താരപുത്രന്‍.

  വെല്ലുവിളി അതിജീവിക്കുമോ?

  വെല്ലുവിളി അതിജീവിക്കുമോ?

  ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന പറവയാണ് രാമലീലയ്ക്ക് മുന്നിലെ വലിയ വെല്ലുവിളി. സെപ്റ്റംബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

  English summary
  Dileep Online facebook post about Ramaleela release.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X