»   »  വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തി.. ദിലീപ് കാണിച്ചത് കട്ടഹീറോയിസം.. ശരിക്കും ജനപ്രിയനായോ?

വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തി.. ദിലീപ് കാണിച്ചത് കട്ടഹീറോയിസം.. ശരിക്കും ജനപ്രിയനായോ?

Posted By:
Subscribe to Filmibeat Malayalam

നിരവധി പ്രതിസന്ധികള്‍ക്കൊടുവിലാണ് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷമായിരുന്നു രാമലീല റിലീസ് ചെയ്തത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.

കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാലിന്‍റെ അഭിനയ മികവ്.. ദശരഥത്തിന് ശേഷം വില്ലനിലും ആവര്‍ത്തിച്ചു!

ഡി4 ഡാന്‍സ് വേദിയില്‍ അവതാരകയും പ്രസന്ന മാസ്റ്ററും തമ്മില്‍ വാഗ്വാദം.. പിന്നീട് സംഭവിച്ചത്?

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തിയ ദിലീപ് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാമലീല പുറത്തിറങ്ങി കൃത്യം അഞ്ചു നാള്‍ പിന്നിടുന്നതിനിടയില്‍ ദിലീപിന് ജാമ്യം ലഭിച്ചിരുന്നു.

പ്രതിസന്ധികള്‍ക്കിടയിലും വിജയം

നാളുകള്‍ നീണ്ടു നിന്ന പ്രതിസന്ധികള്‍ തരണം ചെയ്താണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. തിയേറ്റര്‍ ബഹിഷ്‌കരണവും ഉപരോധ ഭീഷണികളും തുടരുന്നതിനിടയിലാണ് അണിയറപ്രവര്‍ത്തകര്‍ ധീരമായ തീരുമാനം കൈക്കൊണ്ടത്.

നല്ല സിനിമയെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസം

നല്ല സിനിമകള്‍ക്ക് നേരെ പ്രേക്ഷകര്‍ മുഖം തിരിക്കില്ലെന്ന വിശ്വാസമാണ് അണിയറപ്രവര്‍ത്തകര്‍ക്ക് കൂട്ടായുണ്ടായിരുന്നത്. താരാധിപത്യത്തിലുപരി പ്രേക്ഷകര്‍ നല്ല സിനിമകള്‍ക്ക് നേരം മുഖം തിരിക്കില്ലെന്ന് സംവിധായകനടക്കമുള്ളവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

നായകന്‍റേത് മാത്രമല്ല സിനിമ

ഒരുപാട് പേരുടെ കൂട്ടായ ശ്രമഫലമായാണ് സിനിമ പുറത്തിറങ്ങുന്നത്. ചെയ്ത ജോലിക്ക് പണം വാങ്ങിപ്പോകുമ്പോള്‍ തീരുന്നതല്ല സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. റിലീസ് ചെയ്തതിന് ശേഷം പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചുവെന്നറിയുമ്പോഴാണ് അണിയറപ്രവര്‍ത്തകര്‍ക്ക് സന്തോഷമാവുന്നത്.

പ്രതിസന്ധിയില്‍ തളരാതെ

സിനിമകളില്‍പ്പോലും പരിചിതമല്ലാത്ത തരത്തിലുള്ള കാര്യങ്ങളായിരുന്നു മലയാള സിനിമയില്‍ അരങ്ങേറിയത്. യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ദിലീപ് ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ്.

രാമനുണ്ണിയുടെ ലീലകള്‍ക്ക് മികച്ച സ്വീകാര്യത

രാമനുണ്ണിയുടെ ലീലകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രം കാഴ്ച വെച്ചത്. ഇതിനോടകം തന്നെ ചിത്രം മുപ്പത് കോടി നേടിക്കഴിഞ്ഞു.

വിദേശത്ത് റിലീസ് ചെയ്തു

കേരളത്തില്‍ നിന്നും മികച്ച വിജയം നേടി മുന്നേറുന്ന ചിത്രം വിദേശത്തും റിലീസ് ചെയ്തു. ഗള്‍ഫില്‍ നിന്നും രാമലീലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

വിമര്‍ശകരെ ക്യൂവില്‍ നിര്‍ത്തി

ദിലീപിനെതിരെയും രാമലീലയ്‌ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തുന്ന കട്ട ഹീറോയിസമാണ് ദിലീപ് കാണിച്ചതെന്ന് ആരാധകര്‍ പറയുന്നു.

ദിലീപ് പ്രതിഫലം വര്‍ധിപ്പിച്ചു

രാമലീല വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയില്‍ ദിലീപ് തന്റെ പ്രതിഫലം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറുയിരിക്കുകയാണ് ഈ സിനിമ.

മമ്മൂട്ടിയെ കടത്തിവെട്ടി

രണ്ടു മുതല്‍ രണ്ടരക്കോടി രൂപ വരെയാണ് ദിലീപും മമ്മൂട്ടിയും മുന്‍പ് വാങ്ങിയിരുന്നത്. രാമലീലയുടെ വിജയത്തിന് ശേഷം ദിലീപ് തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

പ്രതിസന്ധി ഘട്ടത്തിലെ വിജയം

മലയാള സിനിമയ്ക്ക് മുന്‍പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റുമായി ആകെ പ്രഷുബ്ധമായിരുന്നു മലയാള സിനിമ. എന്നാല്‍ ഇതൊന്നും ദിലീപിനെ ബാധിച്ചില്ലെന്ന് രാമലീലയുടെ വിജയം വ്യക്തമാക്കുന്നു.

സ്വീകാര്യത കൂടാന്‍ കാരണം

നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റുമായി ആകെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് രാമലീല തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ഒട്ടും അനുകൂല സമീപനമല്ലാതിരുന്നിട്ടും തിയറ്ററുകളില്‍ മികച്ച വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞു. നിര്‍മ്മാതാവിനെ നഷ്ടത്തിലാക്കാതെ ചിത്രം മുന്നേറി. ഇത് തന്നെയാണ് ദിലീപിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്.

അദ്ഭുത പ്രതിഭാസമെന്ന വിശേഷണം

സിനിമയില്‍ പറയുന്നത് പോലെ തന്നെ ചതിയുടെ വഞ്ചനയില്‍ അകപ്പെട്ടു പോയ രാമനുണ്ണിയെ അവിസമരിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് യഥാര്‍ത്ഥത്തിലും അരങ്ങേറിയത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ ആരാധക പിന്തുണ തെല്ലും കുറഞ്ഞിട്ടില്ലെന്ന് രാമലീല തെളിയിക്കുന്നു.

English summary
Dileep Online facebook post about Ramaleela success.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam