വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയ രാമലീല ഇനി ദേ പുട്ടിലും,അരുണ്‍ ഗോപിയുടെ പ്ലേറ്റിലേക്ക് നോക്കു

By Nimisha

ദിലീപിന്റെ കരിയറില്‍ ഏറെ പ്രധാനപ്പെട്ടൊരു സിനിമയാണ് രാമലീല. വ്യക്തി ജീവിതത്തില്‍ അത്ര സുഖകരമല്ലാത്ത അവസ്ഥയില്‍ക്കൂടി കടന്നു പോവുമ്പോഴും സിനിമാജീവിതത്തില്‍ മികച്ചൊരു വിജയമായിരുന്നു താരത്തിന് ലഭിച്ചത്. ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് രാമലീല മുന്നേറിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ചൊരു വിജയം കൂടിയായിരുന്നു ഇത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ദിലീപിന്റെ സ്വന്തം സംരംഭമായ ദേ പുട്ടില്‍ രാമലീല പുട്ട് എത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുട്ടിന്റെ ചിത്രം പുറത്തുവിട്ടത്. രാമലീല പുട്ടിന്റെ ആദ്യ ആവശ്യക്കാരനായി എത്തിയത് അരുണ്‍ ഗോപിയാണ്.

ദേപുട്ടിലേക്ക് രാമലീലയും

ദേപുട്ടിലേക്ക് രാമലീലയും

ദിലീപിന്റെ സ്വന്തം സംരംഭമായ ദേ പുട്ടില്‍ വ്യത്യസ്ത തരം പുട്ടുകള്‍ ലഭിക്കാറുണ്ട്. അവയില്‍ പലതിന്റെയും പേരുകളാണ് ഏറെ രസകരം. അത്തരത്തില്‍ ഒടുവിലായി പുറത്തിറങ്ങിയ പുട്ടാണ് രാമലീല പുട്ട്.

പരിചയപ്പെടുത്തിയത് അരുണ്‍ ഗോപി

പരിചയപ്പെടുത്തിയത് അരുണ്‍ ഗോപി

രാമലീലയെന്ന സിനിമയിലൂടെയാണ് നവാഗതനായ അരുണ്‍ ഗോപി തുടക്കം കുറിച്ചത്. നിരവധി പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

കലക്ഷന്‍ റെക്കോര്‍ഡുകളെ ഭേദിച്ചു

കലക്ഷന്‍ റെക്കോര്‍ഡുകളെ ഭേദിച്ചു

അതുവരെയുണ്ടായിരുന്നു പല കലക്ഷന്‍ റെക്കോര്‍ഡുകളെയും ഭേദിച്ചാണ് ചിത്രം മുന്നേറിയത്. 80 കോടി കലക്ഷന്‍ നേടി ചിത്രം പുലിമുരുകന് പിന്നില്‍ സ്ഥാനം നേടിയിട്ടുണ്ട്.

പ്രതിസന്ധികള്‍ക്കിടയിലും വിജയം

പ്രതിസന്ധികള്‍ക്കിടയിലും വിജയം

സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്കെത്തിയത്. നല്ല സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്.

എക്കാലത്തെയും മികച്ച വിജയം

എക്കാലത്തെയും മികച്ച വിജയം

ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച വിജയം സമ്മാനിക്കുന്ന സിനിമയായി രാമലീല മാറുകയായിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു ദിലീപ് ഹീറോയിസം കാണിച്ചത്.

രാമലീല പുട്ട് എങ്ങനെയിരിക്കും?

രാമലീല പുട്ട് എങ്ങനെയിരിക്കും?

ദിലീപ് ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള വാര്‍ത്തയാണിത്. രാമലീല പുട്ട് എങ്ങനെയിരിക്കുന്നുവെന്നറിയാന്‍ ഈ ചിത്രം കാണൂ. ദിലീപ് ഓണ്‍ലൈനിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X