»   » ബ്രേക്കിങ് ന്യൂസ്, ദിലീപിന്റെ പേരില്‍ മാധ്യമ ഹിജഡകള്‍ പ്രചരിപ്പിച്ച ആറു വ്യാജ കഥകള്‍

ബ്രേക്കിങ് ന്യൂസ്, ദിലീപിന്റെ പേരില്‍ മാധ്യമ ഹിജഡകള്‍ പ്രചരിപ്പിച്ച ആറു വ്യാജ കഥകള്‍

By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത് വരികയാണ്. എന്നാല്‍ സംഭവത്തിന്റെ സത്യവസ്ഥ ഇതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപിന്റെ ഓണ്‍ലൈന്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ.

കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി വരുന്ന കുറച്ച് കാര്യങ്ങള്‍ എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കാവ്യ ഒളിവിലാണെന്നും ലക്ഷ്യയില്‍ റെയ്ഡ് നടത്തിയെന്ന് പറഞ്ഞ് ബ്രേക്കിങ്ങാക്കിയത് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയത് തുടങ്ങി ചാനലുകള്‍ കഴിഞ്ഞ ദിവസം ആഘോഷിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ്.

ചെയ്യാത്ത കാര്യത്തിന് എന്തിന് മുന്‍കൂര്‍ ജാമ്യം

ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്ന് പറയുന്നു. ഇങ്ങനെ ഒരു നിലപാട് ഇരുവരും ചര്‍ച്ച ചെയ്തിട്ട് പോലും ഇല്ല. തെറ്റ് ചെയ്യാത്ത കാര്യത്തിന് ഞാന്‍ എന്തിന് മുന്‍കൂര്‍ ജാമ്യം എടുക്കണമെന്നാണ് ദിലീപ് സുഹൃത്തുക്കളുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. നാദിര്‍ഷയുടെ സഹോദരനും ഇക്കാര്യം നിഷേധിച്ചിരുന്നു.

കൊച്ചി വിട്ട് പോകരുത്- എറണാകുളം വിട്ട് കൊടുങ്ങല്ലൂര്‍ വരെ പോയി

ദിലീപിനോടും നാദിര്‍ഷയോടും കൊച്ചി വിട്ടുപോകരുതെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞും വാര്‍ത്തയില്‍ സംഭവിച്ചത്. ഈ മാധ്യമപ്രവര്‍ത്തകന്‍ ഈ വാര്‍ത്ത കീറിമുറിക്കുന്ന സമയത്താണ് ദിലീപേട്ടനും കാവ്യയും കൊച്ചി വിട്ട് തൃശൂരില്‍ അമ്പലത്തില്‍ പോയി തൊഴുതത്. ഇങ്ങനെ ഒരു അറിയിപ്പും അവര്‍ക്ക് ലഭിച്ചിട്ടില്ല.

കാവ്യ ഒളിവിലല്ല- കെട്ടിച്ചുവിട്ട വീട്ടില്‍

കാവ്യയെ കാണാന്‍ കാവ്യയുടെ വീട്ടില്‍ പോയി നോക്കിയിട്ട് കാര്യമില്ല. അതിന് ആലൂവായില്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയി നോക്കണമായിരുന്നു. കാവ്യയുടെ പേരിലുള്ള വീട് പൂട്ടിയിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്.

ലക്ഷ്യയില്‍ റെയ്ഡ്-ബ്രേക്കിങ് ന്യൂസ്

ലക്ഷ്യയില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത ചേട്ടന്മാര്‍ക്ക് അധികം ഓടിക്കാന്‍ കഴിഞ്ഞില്ല. ഡിജിപി സാര്‍ തന്നെ പൊളിച്ച് അണ്ണാക്കില്‍ കൊടുത്തു. മാര്‍ച്ചില്‍ കിട്ടിയ വീഡിയോ ക്ലിപ്പുകള്‍ നിങ്ങള്‍ എങ്ങനെയാണ് ലക്ഷ്യയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് ചോദിക്കുന്നത്.

ഇതു കണ്ടുപിടിച്ചവന്റെ കണ്ണ് അപാരം തന്നെ

ഏതോ ഒരുത്തന്‍ ദിലീപിന്റെ കൂടെ നിന്ന് സെല്‍ഫിയെടുത്തതിന്റെ ബാക്കില്‍ ഒരുത്തന്‍ നില്‍ക്കുന്നു. അത് സുനിയാണെന്ന് കണ്ടുപിടിച്ചവന്റെ കണ്ണ് അപാരം തന്നെ. ആ കണ്ണ് ആര്‍ക്കേലും ധാനം കൊടുക്കണേ..

ദിലീപിന് പുതിയ ചോദ്യാവലി

കഴിഞ്ഞ ദിവസത്തെ ഫോണ്‍ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ സുനി ദിലീപിനെയോ ദിലീപ് സുനിയെയോ വിളിച്ചതായി രേഖകള്‍ ഇല്ല. പോലീസിനോട് സുനി ഇപ്പോള്‍ പറയുന്നത് ദിലീപിനോട് നേരിട്ടോ അല്ലാതെയോ താന്‍ സംസാരിച്ചിട്ടില്ലെന്നാണ്.

English summary
Dileep online facebook post says facts.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam