»   » ദിലീപ് ഡേറ്റ് നല്‍കിയില്ല.. മഞ്ജു വാര്യരെ ഉപയോഗിച്ച് ആ വാശി തീര്‍ത്തു!

ദിലീപ് ഡേറ്റ് നല്‍കിയില്ല.. മഞ്ജു വാര്യരെ ഉപയോഗിച്ച് ആ വാശി തീര്‍ത്തു!

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സംവിധായകന്‍ ആഷിക് അബു രംഗത്ത് വന്നിരുന്നു. ദിലീപിനെ അനുകൂലിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍, നടന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ആഷിക് അബു വിമര്‍ശനം ഉയര്‍ത്തിയത്.

'വില്ലന്‍' ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനെ അലട്ടിയ സംശയം? കാണുന്നവര്‍ക്കും സംശയം തോന്നും!

ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, അവള്‍ അനിയത്തിക്കുട്ടിയെപ്പോലെയാണെന്നും പ്രവീണ

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ദിലീപിനെ നേരിടാനെത്തുന്നു, ആര് നേടും?

ആഷിക് അബുവിന്റെ വിമര്‍ശനത്തിന് ദിലീപ് ഓണ്‍ലൈനിലൂടെ ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ മറുപടി നല്‍കിയിരുന്നു. ദിലീപിന് തന്നോട് വൈരാഗ്യം തോന്നാനുള്ള കാരണം റാണി പത്മിനി സിനിമയാണെന്നായിരുന്നു ആഷിക് അബു പറഞ്ഞത്. എന്നാല്‍ ഈ ആരോപണത്തെ തള്ളിക്കളയുന്ന മറുപടിയാണ് റിയാസ് നല്‍കിയിട്ടുള്ളത്.

ആരോപണങ്ങള്‍ക്ക് മറുപടി

ആഷിക് അബു ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുള്ളത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനെ കാണിക്കുകയെന്ന പരിപാടിയാണ് സംവിധായകന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

ദിലീപിനോട് വൈരാഗ്യം തോന്നാനുള്ള കാരണം?

ആഷിക് അബുവിന് ദിലീപിനോട് വൈരാഗ്യം തോന്നാനുള്ള കാരണം റാണി പത്മിനിയല്ല. നേരത്തെ ഇക്കാര്യത്തെക്കുറിച്ച് പറയണമെന്ന് കരുതിയിരുന്നുവെങ്കിലും മാന്യമായ രീതിയില്‍ മറുപടി അര്‍ഹിക്കുന്നു എന്ന് കരുതിയതിനാണ് അത് പറയാതിരുന്നത്.

ദിലീപ് പറഞ്ഞിരുന്നോ?

താങ്കളോട് വിരോധമുണ്ടെന്ന് ദിലീപ് എപ്പോഴെങ്കിലും പറഞ്ഞിരുന്നോയെന്നും റിയാസ് ചോദിക്കുന്നു.എന്നെക്കണ്ടാല്‍ കിണ്ണം കിട്ടുമെന്ന് പറയുന്ന പോലെയല്ലേ താങ്കളുടെ പറച്ചില്‍ എന്നും അവര്‍ ചോദിക്കുന്നു.

പ്രതികരിക്കാന്‍ സാധിക്കില്ല

യഥാര്‍ത്ഥത്തില്‍ താങ്കള്‍ക്കാണ് ദിലീപിനോട് നീരസം എന്നും കുറച്ചു നാളുകളായി പൊതുസമൂഹം അതു കാണുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയുന്നില്ലെന്ന് വെച്ച് എന്തും പറയാമെന്ന അവസ്ഥയിലല്ലെന്നും പറയുന്നു.

ഡേറ്റ് ചേദിച്ചു

ഏഴുസുന്ദര രാത്രികള്‍ ചിത്രീകരണത്തിനിടയില്‍ റിമ കല്ലിങ്കല്‍ ദിലീപിനോട് ഡേറ്റു ചോദിച്ചിരുന്നു. എന്നാല്‍ താരം ഇത് സമ്മതിക്കാത്തതിനെത്തുടര്‍ന്നാണ് ആഷിക് അബുവിന് ദിലീപിനോട് വൈരാഗ്യം തോന്നിയതെന്നാണ് ഇവര്‍ പറയുന്നത്.

ദിലീപ് എതിര്‍ത്തിനു പിന്നില്‍

സ്വന്തം ബാനറില്‍ ലോ ബജറ്റ് ചിത്രങ്ങളും മറ്റു ബാനറുകള്‍ക്ക് കീഴില്‍ ബിഗ് ചിത്രങ്ങളും എടുക്കുന്ന താല്‍പര്യത്തെ ദിലീപേട്ടന്‍ മുളയിലേ നുള്ളിയതിന്റെ പ്രശ്‌നമാണ് ആഷികിന്റേതന്നും റിയാസ് പറയുന്നു.

വാശി തീര്‍ക്കാന്‍ റാണി പത്മിനി

ദിലീപ് ഡേറ്റ് തരാതിരുന്നതിലുള്ള വാശിയാണ് ആഷിക് അബു റാണി പത്മിനിയിലൂടെ കാണിച്ചതെന്നും ഇവര്‍ പറയുന്നു. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ദിലീപ് അനുകൂലികളെ വിമര്‍ശിച്ചു

ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സെബാസ്റ്റ്യന്‍ പോളിനെയും നടന്‍ ശ്രീനിവാസനെയും വിമര്‍ശിച്ച് ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയായാണ് ദിലീപിന്റെ ആരാധകര്‍ പഴയ പോസ്റ്റ് ചൂണ്ടിക്കാണിച്ച് വിമര്‍ശനം ഉയര്‍ത്തിയത്.

നിലപാടുകളിലെ മാറ്റത്തെക്കുറിച്ച് വിമര്‍ശനം

നടന്‍ ഷൈന്‍ ടോം ചാക്കോയെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത സംഭവമായി ബന്ധപ്പെട്ട് ആഷിക് അബു, റിമ എന്നിവരുടെ പേരും ഉള്‍പ്പെടുത്തി ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു. ആ സമയത്ത് സ്വീകരിച്ച നിലപാടുകളില്‍ നിന്നും വ്യത്യസ്തനാവുകയാണോ താങ്കള്‍ എന്ന വിമര്‍ശനമാണ് ദിലീപ് ഫാന്‍സ് സെക്രട്ടറി ഉയര്‍ത്തിയത്.

ആഷിക് അബു നല്‍കിയ മറുപടി

നിലപാടുകളില്‍ വ്യക്തത വരുത്തിയാണ് ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. താനും ദിലീപും തമ്മില്‍ ഒരു തരത്തിലുള്ള പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് തന്നോട് വൈരാഗ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഒരു സിനിമ പുറത്തിറങ്ങിയതിന് ശേഷമാവാം എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

English summary
Dileep online's reply to Ashique Abu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam