ദിലീപിന് പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ കളിക്കുന്നവരോട് ചോദിക്കാനുള്ളത്? കുറിപ്പ് വൈറലാവുന്നു!
Recommended Video

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. മത്സരത്തെക്കുറിച്ചും പുരസ്‌കാര ജേതാക്കളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ഇതേക്കുറിച്ചുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഓണ്‍ലൈന്‍. ഇതിനോടകം തന്നെ അവരുടെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുമുണ്ട്.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു ചിത്രം. അതിൽ ഒരു പകുതിയിൽ നായകനായും മറു പകുതിയിൽ വില്ലനായും ഉള്ള അരങ്ങു തകർക്കൽ. യുവാവായും പടു വൃദ്ധനായും ഉള്ള വേഷ പകർച്ചകൾ. കുശാഗ്രബുദ്ധിയുള്ള പേടിത്തൊണ്ടനായും ആരെയും കൂസാത്ത തട്ടുപൊളിപ്പൻ നായകനായും ഉള്ള അഭിനയം. മൂന്നു വ്യെത്യസ്ത രീതിയിൽ ഉള്ള ഡബ്ബിങ്. ഒരു മികച്ച നടനുള്ള അവാർഡ് ലഭിക്കാൻ ഇതൊന്നും പോരാ എങ്കിൽ പിന്നെ എന്താണ് അഭിനയത്തിന്റെ മാനദണ്ഡം എന്ന് അറിയാൻ സിനിമ പ്രേക്ഷകർക്ക് അവകാശമുണ്ട് സർ. ദിലീപിന് അവാർഡ് കിട്ടരുത് എന്ന് ആർക്കാണ് വാശി? ദിലീപിന് അവാർഡ് കിട്ടാതിരിക്കാൻ പിന്നിൽ കളിക്കുന്നത് ആരാണ് ?

കമ്മാരന്‍ നമ്പ്യാരെ പുരസ്‌കാര വേദിയില്‍ നിന്നും ഒഴിവാക്കിയെന്ന് വെച്ച് എല്ലാമങ്ങ് അവസാനിക്കുന്നില്ലെന്നും ഇതിനേക്കാള്‍ വലുത് ഏട്ടനെ തേടി വരുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ജനഹൃദയങ്ങളിലാണ് കമ്മാരന്റെ സ്ഥാനമെന്നും എത്ര താഴ്ത്തിയാലും തങ്ങളുടെ മനസ്സില്‍ ദിലീപേട്ടന്‍ ഉയര്‍ന്നുനില്‍ക്കുമെന്നുമാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications











