twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെ തിരിച്ചെടുത്തതിനെ വിമര്‍ശിച്ച ഡബ്ലുസിസി ചുട്ടമറുപടി, ഫേസ്ബുക്ക് പോസ്റ്റ് കാണൂ!

    |

    കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടയിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണയായത്. നേരത്തെ സ്വീകരിച്ച നടപടി ശരിയായിരുന്നില്ലെന്ന് സിദ്ദിഖും ഇടവേള ബാബുവും വ്യക്തമാക്കിയിരുന്നു. യുവതാരങ്ങളില്‍ പലരും യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. കൊച്ചിയിലുണ്ടായിട്ടും പലരും യോഗത്തില്‍ നിന്നും വിട്ടുനിന്നത് ഖേദകരമായ സംഗതിയായിരുന്നുവെന്ന് നിയുക്ത പ്രസിഡന്റായ മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. അടുത്ത യോഗത്തില്‍ ഇതായിരിക്കില്ല അവസ്ഥയെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു.

    ദിലീപിന്റെ തിരിച്ചുവരവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. സിനിമാപ്രേമികളും താരങ്ങളുമൊക്കെ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. നടിയെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് ഇപ്പോഴത്തേതെന്ന് വ്യക്തമാക്കി ഡബ്ലുസിസിയും രംഗത്തുവന്നിരുന്നു. സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരുന്നു. ഡബ്ലുസിസിയിലെ അംഗങ്ങളിലൊരാളും യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഡബ്ലുസിസി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ദിലീപ് ഓണ്‍ലൈനും രംഗത്തെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

     സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നില്ല

    സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നില്ല

    നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധമുണ്ടെന്നാരോപിച്ച് ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റും ജയില്‍വാസുമൊക്കെ പുരോഗമിക്കുന്നതിനിടയിലാണ് പ്രത്യേക യോഗം ചേര്‍ന്ന് ദിലീപിനെ പുറത്താക്കുന്ന നടപടി സ്വീകരിച്ചത്. യുവതാരങ്ങളുള്‍പ്പടെ നിരവധി പേരാണ് താരത്തെ പുറത്താക്കണമെന്ന് ശക്തമായി വാദിച്ചത്. അന്നത്തെ യോഗത്തിലെ തീരുമാനം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ഞായറാഴ്ച അറിയിച്ചത്.

    ദിലീപിനെ തകര്‍ക്കണമെന്ന ലക്ഷ്യം

    ദിലീപിനെ തകര്‍ക്കണമെന്ന ലക്ഷ്യം

    അന്നത്തെ തീരുമാനത്തില്‍ നിന്നും സംഘടന പിന്‍വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം താരത്തെ പുറത്താക്കിയിട്ടില്ലെന്നാണ്. പുറത്താക്കാത്ത ഒരാളെ എന്തിനാണ് തിരിച്ചെടുക്കുന്നതെന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കിലും തങ്ങള്‍ക്കുണ്ടെന്നാണ് ദിലീപ് ഓണ്‍ലൈന്‍ വ്യക്തമാക്കിയിട്ടുള്ളത്. ദിലീപിനെ തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യം മാത്രമേ ഇതിന് പുറകിലുള്ളൂയെന്ന് ഇരുത്തിച്ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

    മുറവിളി കൂട്ടുന്നവര്‍ അറിയാന്‍

    മുറവിളി കൂട്ടുന്നവര്‍ അറിയാന്‍

    അമ്മ പോലൊരു സ്വകാര്യ സംഘടനയ്ക്ക് അവരുടെ ബൈലോ പ്രകാരം ഒരു തീരുമാനമെടുക്കാനുള്ള അവകാശം പോലും കൊടുക്കാതെയാണ് പലരും അവഹേളനം തുടരുന്നത്. ഇത് പോലും മനസ്സിലാക്കാത്തവരാണ് സ്ത്രീ സമത്വത്തിന് വേണ്ടി മുറവിളി കൂട്ടുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഒരു റിലാക്‌സേഷന്‍ ഉണ്ടെന്നും ദിലീപ് ഓണ്‍ലാന്‍ കുറിച്ചിട്ടുണ്ട്.

    ഡബ്ലുസിസിയുടെ ചോദ്യം

    ഡബ്ലുസിസിയുടെ ചോദ്യം

    ദിലീപ് സംഘടനയിലേക്ക് തിരിച്ചെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയപ്പോഴാണ് പ്രതികരണവുമായി ഡബ്ലുസിസി രംഗത്തെത്തിയത്. സംള്ളത്ഘടനയുടെ തീരുമാനത്തില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ രംഗത്തുവന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ദിലീപ് ഓണ്‍ലൈന്‍ നല്‍കിയിട്ടു.

    നേരിട്ട് പറഞ്ഞില്ല

    നേരിട്ട് പറഞ്ഞില്ല

    ഞായറാഴ്ചത്തെ ജനറല്‍ബോഡി യോഗത്തില്‍ ഡബ്ലുസിസി അംഗങ്ങളാരും പങ്കെടുത്തില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് പലരും ഇതേക്കുറിച്ച് സംശയം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കാതെ നേരിട്ട് പറഞ്ഞൂടായിരുന്നോയെന്ന ചോദ്യത്തിന് ഡബ്ലുസിസി അംഗങ്ങള്‍ മറുപടി നല്‍കിയിരുന്നില്ല.

    പോസ്റ്റ് കാണൂ

    ദിലീപ് ഓണ്‍ലൈന്‍ ഫോസ്ബുക്ക് പോസ്റ്റ് കാണൂ

    English summary
    Dileep Online's reply to Wcc
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X