ദിലീപിന്റെ പുട്ടു കച്ചവടം ഇനി കോഴിക്കോടും
ബഹുമുഖ പ്രതിഭയാണ് നമ്മുടെ ജനപ്രിയ നായകന്‍ ദിലീപ് എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. അഭിനയത്തിലെ തന്റെ പ്രതിഭ തെളിയിച്ച ദിലീപ് നിര്‍മാതാവെന്ന നിലയിലും നല്ലൊരു ബിസ്‌നസുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.
ഒരു ബിസ്‌നസുകാരനെന്ന നിലയില്‍ ദിലീപ് നടത്തിക്കൊണ്ടുവരുന്ന എറണാകുളെ 'ദേ പുട്ട്' എന്ന റസ്റ്റോറന്റ് പ്രശസ്തമാണ്. നാദിര്‍ഷയും ദിലീപും കൂടെ തുടങ്ങിയ ദേ പൂട്ടിന്റെ ശാഖ ഇപ്പോള്‍ കോഴിക്കോട്ടേക്കും എത്തുന്നു.

ദിലീപിന്റെ പുട്ടുകച്ചവടത്തെ കുറിച്ച് എറണാകുളത്തുകാരോട് ചോദിച്ചാല്‍ മതി. എടപ്പള്ളിയിലേ ദേ പുട്ട് എന്ന റസ്റ്റോറന്റില്‍ 86 തരം പുട്ടുകളാണ് വില്‍ക്കപ്പെടുന്നത്. പേരുകള്‍ കൊണ്ട് തന്നെ ശ്രദ്ധേയമാണ് ഈ പുട്ടുകള്‍. മീശാമാധവന്‍ പുട്ട്, മാര്‍ബ്ള്‍ പുട്ട്, പുട്ട് ബിരിയാണി ഇങ്ങനെ രസകരമായ പേരുകള്‍. മെനു എടുത്ത് പുട്ട് ഓഡര്‍ കൊടുക്കുന്നവര്‍ പോലും കുഴയും.

ദിലീപ് തന്റെ ബിസ്‌നസിന് കണ്ടെത്തുന്ന മാര്‍ക്കറ്റ് ഏതായാലും കൊള്ളാം. എറണാകുളം പോലൊരു സിറ്റിയില്‍ തുടങ്ങിയ പുട്ടു കച്ചവടം ഭക്ഷണപ്രിയരായ കോഴിക്കോട്ടുകാരിലേക്ക്. വ്യത്യസ്ത തരം ബിരിയാണി കൊണ്ടും ഹല്‍വ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കോഴിക്കോടിനി ദിലീപിന്റെ പുട്ടുകച്ചവടത്തിനും വേദിയാകട്ടെ!!


Click it and Unblock the Notifications











