'ഇതിഹാസ' നായിക ഇനി ജനപ്രിയ നായകനൊപ്പം
'ഡയമണ്ട് നക്ലൈസി'ലൂടെയാണ് അനുശ്രീ എന്ന നടിയെ ഇതുവരെ വിലയിരുത്തിയത്. ഇനിമുതല്‍ അങ്ങനെയല്ല. മലയാളത്തിന്റെ 'ഇതിഹാസ'നായിക എന്ന പേര് അനുശ്രീയ്ക്ക് വീണുകഴിഞ്ഞു. ഇതിഹാസ എന്ന കൊച്ചു ചിത്രത്തിന്റെ വലിയ വിജയത്തിന് മുഖ്യകാരണം ചോദിച്ചാല്‍ അതിലെ അനുശ്രീയുടെ തകര്‍പ്പന് പ്രകടനം തന്നെ. ഈ ചിത്രത്തിലൂടെ ഏറെ പ്രശംസിക്കപ്പെട്ട അനുശ്രീ ഇനി ജനപ്രിയ നായകന്റെ നായികയാകുന്നു.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് വേണ്ടിയാണ് അനുശ്രീയും ദിലീപും ആദ്യമായി ജോഡി ചേരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കും.

ഇവന്‍ മര്യാദ രാമന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളുടെ തിരിക്കലിലാണ് ഇപ്പോള്‍ ദിലീപ്. അത് കഴിഞ്ഞാല്‍ അടുത്ത ചിത്രം സിദ്ധാര്‍ത്ഥ് ഭരതനൊപ്പമായിരിക്കും. നായിക അനുശ്രീയും.
ഹാന്റ്‌മേഡ് ഫിലീംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും ഷൈജു കാളിദാസും സമീര്‍ താഹിറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെയാണ് കഥ. ഷൈജു കാളിദാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് പ്രസാദ് പിള്ളയാണ്.


Click it and Unblock the Notifications











