»   » ജനപ്രിയ നായകന്റെ രാഷ്ട്രീയക്കാരന്‍ കലക്കും!!! അണിയറ കാഴ്ചകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു!!! കാണാം...

ജനപ്രിയ നായകന്റെ രാഷ്ട്രീയക്കാരന്‍ കലക്കും!!! അണിയറ കാഴ്ചകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു!!! കാണാം...

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെ ചിത്രങ്ങള്‍ക്ക് അടുത്തകാലത്തായി ആ പഴയ മാജിക് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഷാഫി സംവിധാനം ചെയ്ത ടൂ കണ്‍ട്രീസിന് ശേഷം ബോക്‌സ് ഓഫീസില്‍ ആശാവഹമായ ഒരു പ്രകടനം നടത്താന്‍ ദിലീപിന് സാധിച്ചിരുന്നില്ല. എന്നാല്‍ ആ ആരോപണത്തെ തോല്‍പിക്കാന്‍ ഒരു കരുത്തുറ്റ കഥാപാത്രവുമായി ദിലീപ് എത്തുകയാണ് രാമലീലയിലൂടെ. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ ഗോപിയാണ്.

Ramaleela

ഏറെക്കാലത്തിന് ശേഷം ദിലീപ് രാഷ്ട്രീയക്കാരനായി വേഷമിടുന്ന ചിത്രമാണ് രാമലീല. എംഎല്‍എയുടെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുക. പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഒരു ദിലീപ് ചിത്രമാണ് രാമലീല. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. രണ്ട് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രേക്ഷകര്‍ ഏറ്റെടുത്ത വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. 

Ramaleela

ജോഷി സംവിധാനം ചെയ്ത ലയണിലായിരുന്നു അവസാനമായി ഒരു മുഴുനീള രാഷ്ട്രീയക്കാരന്റെ വേഷം ചെയ്ത്. അതിന് ശേഷം പുറത്തിറങ്ങിയ നാടോടി മന്നനില്‍ ദിലീപ് തിരുവനന്തപുരം മേയറായി വേഷമിട്ടെങ്കിലും അതൊരു മുഴുനീള രാഷ്ട്രീയ കഥാപാത്രമായിരുന്നില്ല. റണ്‍ ബേബി റണ്‍, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സച്ചിയാണ് രാമലീലയുടെ തിരക്കഥ. സലിംകുമാര്‍, മുകേഷ്, സിദ്ധിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികനായി എത്തുന്നത്. ദിലീപിന്റെ അമ്മ വേഷയായ സഖാവ് രാഗിണിയായി രാധിക ശരത്കുമാറും വേഷമിടുന്നു. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാള ചിത്രമാണ് രാമലീല. ചിത്രം ജൂലൈ ഏഴിന് തിയറ്ററിലെത്തും.

മേക്കിംഗ് വീഡിയോ കാണാം...

English summary
The team Ramaleela published the making video through youtube. Now the video getting viral in social media. Its a political story and Dileep's character is a MLA. The movie will hit the screens on July 7.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam