മോഹന്‍ലാല്‍ കഴിഞ്ഞാല്‍ അടുത്ത ചാന്‍സ് ദിലീപിന്! പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തിലെ നായകന്‍ ദിലീപ്!!
Recommended Video

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ പോയതിന് ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപ് സിനിമയില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കമ്മാരസംഭവം മാത്രമേ ദിലീപിന്റേതായി റിലീസിനെത്തിയത്. ഇക്കൊല്ലം ഒരുപാട് സിനിമകളാണ് ദിലീപിന്റേതായി വരാനിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലൂടെ 2019 ലെ വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ്.
തിയറ്ററുകളിലേക്ക് എത്തുന്ന പ്രേക്ഷകരെ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനുള്ള മരുന്ന് ചിത്രത്തിലുണ്ടായിരുന്നു. ദിലീപിന്റെ ചിത്രീകരണം ആരംഭിച്ചതും തുടങ്ങാന്‍ ഇരിക്കുന്നതുമായ സിനിമകള്‍ വേറെയുമുണ്ട്. അക്കൂട്ടത്തിലേക്ക് പ്രിയദര്‍ശന്റെ ഒരു ചിത്രം കൂടിയുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപും പ്രിയദര്‍ശനും
മലയാള സിനിമയിലെ പ്രശ്‌സത സംവിധായകനായ പ്രിയദര്‍ശനും ദിലീപും ഒന്നിക്കുന്നത് ആദ്യമായിട്ടല്ല. മമ്മൂട്ടി നായകനായി അഭിനയിച്ച മേഘം എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്. കോമഡി കലര്‍ത്തിയൊരുക്കിയ ഫാമിലി എന്റര്‍ടെയിനര്‍ മൂവിയായിരുന്നു മേഘം. ഈ സിനിമയ്ക്ക് ശേഷം വെട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്. ഫുള്‍ കോമഡി ചിത്രമായി ഒരുക്കിയ വെട്ടം തിയറ്ററുകളിലും ബോക്‌സോഫീസിലും ഹിറ്റായിരുന്നു. ഇന്നും വെട്ടം പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.

വീണ്ടുമൊന്നിക്കുന്നു...
പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാവുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒരു അഭിമുഖത്തില്‍ താന്‍ പ്രിയദര്‍ശനൊപ്പം സിനിമ ചെയ്യാന്‍ പോവുന്ന കാര്യം ദിലീപ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എങ്കിലും പ്രേക്ഷകരെ ത്രസിപ്പിക്കുന്നൊരു എന്റര്‍ടെയിനര്‍ മൂവിയായിരിക്കും ഇതെന്നാണ് സൂചന. വരും ദിവസങ്ങളില്‍ പ്രിയദര്‍ശന്‍ സിനിമയുടെ പ്രഖ്യാപനം നടത്തുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മരക്കാരിന്റെ തിരക്കിലാണ്
നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ തിരക്കിലാണ് സംവിധായകന്‍. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഡിസംബര്‍ ഒന്നിനായിരുന്നു ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ നിന്നും ആരംഭിച്ചത്. കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തിന് വേണ്ടി മലയാളക്കര ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ സിനിമ കഴിഞ്ഞതിന് ശേഷമായിരിക്കും ദിലീപ് ചിത്രവുമായി പ്രിയദര്‍ശന്‍ മുന്നോട്ട് പോവുക.

ദിലീപും തിരക്കിലാണ്
പ്രിയദര്‍ശന്‍ മാത്രമല്ല ദിലീപും ഏറ്റെടുത്ത സിനിമകളുടെ തിരക്കിലാണ്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന്റേതായി വരാനിരിക്കുന്ന സിനിമ. ദിലീപ് ഒരു മാജീക്കുകാരന്റെ വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം ത്‌ന്നെ പ്രൊഫസര്‍ ഡിങ്കന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതടക്കം അഞ്ചോളം സിനിമകളില്‍ ജനപ്രിയന്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. പ്രിയദര്‍ശന്റെ സിനിമ കഴിയുന്നതോടെ ഇരുവരും ഒന്നിക്കുമെന്നാണ് സൂചന.

ശുഭരാത്രി വരുന്നു
ദിലീപ് നായകനാവുന്ന മറ്റൊരു സിനിമയാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെ പി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ശുഭരാത്രി. ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ദിഖും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുതിയ സിനിമയുടെ പേര് ദിലീപ് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications