Just In
- 16 min ago
മമ്മൂട്ടിയുടെ ആകാരഭംഗിയും ശബ്ദവും വേണ്ടുവോളം ഉപയോഗിച്ച സിനിമ! മാമാങ്കത്തെക്കുറിച്ച് എംഎ നിഷാദ്!
- 15 hrs ago
പൃഥ്വിരാജും സുരാജും നേര്‍ക്കുനേര്‍! ഡ്രൈവിംഗ് ലൈസന്‍സിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
- 15 hrs ago
മമ്മൂക്ക നമ്മുടെ ഒക്കെ ആശംസകള്‍ക്കും മുകളില്‍ നില്ക്കുന്ന ആള്! വൈറലായി അനുമോളുടെ മാസ് മറുപടി
- 16 hrs ago
പ്രണയാര്‍ദ്രയായി പൂവും കൈയില്‍ പിടിച്ച് അനു സിത്താരയുടെ അഭിനയം! പിന്നാലെ ആരാധകരുടെ ആശംസകളും
Don't Miss!
- Finance
അക്കൌണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾ വഴി ഇനി 25000 രൂപയിലധികം നിക്ഷേപിക്കാം
- News
പൗരത്വ ഭേദഗതി ബില്‍; ഡിസംബര്‍ 17 ന് കേരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സംയുക്ത സമിതി
- Technology
എയർടെൽ എക്സട്രീം ഫൈബർ ഇപ്പോൾ 1000 രൂപ വിലക്കിഴിവിൽ
- Lifestyle
ഭാഗ്യം കൂടെനില്‍ക്കുന്ന രാശിക്കാര്‍ ഇവരാണ്
- Automobiles
സിട്രൺ C5 എയർക്രോസ് എസ്യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും
- Sports
പാക്കിസ്ഥാന് ശ്രീലങ്ക ടെസ്റ്റ്; മഴ തടസ്സപ്പെടുത്തിയ കളിയില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച
- Travel
''ഇത് എപ്പടി ഇരുക്ക്...''തലൈവർ ഹിറ്റാക്കിയ ലൊക്കേഷനുകളിലൂടെ
2 കണ്ട്രീസിന് ശേഷം ദിലീപ്-റാഫി കുട്ടുകെട്ട് വീണ്ടും! ചിത്രം എന്റര്‍ ദി ഡ്രാഗണ്‍
മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ദിലീപ്-റാഫി ടീം. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ 2 കണ്‍ട്രീസും ദിലീപ് റാഫി ടീമീന്റെതായി വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. റാഫിയുടെ തിരക്കഥയില്‍ നവാഗതനായ സജി സുകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
എന്റര്‍ ദ ഡ്രാഗണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ആക്ഷന്‍ കോമഡി എന്റര്ടെയ്നറായിട്ടാണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അറിയുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 ഓണം റിലീസായി സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കുവാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുളള ചിത്രം കൂടിയായിരിക്കും ഇത്. ചൈനയാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
എന്റര്‍ ദി ഡ്രാഗണു പുറമെ കൈനിറയെ ചിത്രങ്ങളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ഓണ്‍ എയര്‍ ഈപ്പന് ദിലീപിന്റെതായി വരുന്ന മറ്റൊരു ചിത്രമാണ്. കൂടാതെ ജനപ്രിയ നായകന്റെ ഹിറ്റ് ചിത്രങ്ങളായ റണ്‍വേ, സി ഐഡി മൂസ എന്നിവയ്ക്ക് രണ്ടാം ഭാഗം വരുമെന്നും നടന് അറിയിച്ചിരുന്നു.
മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ആസൂത്രീത നീക്കം! സജീവ് പിളളയ്ക്കെതിരെ പരാതിയുമായി സഹ നിര്‍മ്മാതാവ്