»   » പ്രതി ഞാനാവണം എന്ന് തീരുമാനം ഉള്ളത് പോലെ.. ദീലിപ് പറയുന്നത്?? രാമലീലയുടെ ഞെട്ടിക്കുന്ന ടീസർ വൈറൽ!!

പ്രതി ഞാനാവണം എന്ന് തീരുമാനം ഉള്ളത് പോലെ.. ദീലിപ് പറയുന്നത്?? രാമലീലയുടെ ഞെട്ടിക്കുന്ന ടീസർ വൈറൽ!!

By: Kishor
Subscribe to Filmibeat Malayalam

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. യൂട്യൂബിൽ പോസ്റ്റ് ചെയ്ത ടീസർ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലാണെങ്കിലും രാമലീല പ്രഖ്യാപിച്ച പോലെ തന്നെ മുന്നോട്ടുപോകും എന്നാണ് രണ്ടാമത്തെ ടീസറിന് ലഭിച്ച ജനപ്രീതി നൽകുന്ന സൂചനകൾ. വെറും ഒരു ടീസറല്ല താനും ഈ ടീസർ. കാണൂ...

ജയിൽപ്രിയൻ പക്ഷേ ദിലീപേട്ടൻ പാവാടാ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ജയിലിലും രക്ഷയില്ല.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

ദിലീപിന്റെ ആ വാക്കുകൾ

രാമലീലയിലെ നായകനായ ദിലീപിന്റെ മാസ് ഡയലോഗ് തന്നെയാണ് രാമലീലയുടെ രണ്ടാം ടീസറിന്റെ പ്രത്യേകത. പ്രതി ഞാനാകണം എന്ന് തീരുമാനം ഉള്ളത് പോലെ - ഈയൊരൊറ്റ ഡയലോഗ് മാത്രമേ ടീസറിൽ ദിലീപിന് ഉള്ളൂ. അതും ദിലീപ് പറയുന്നതായല്ല, മറിച്ച് ഓഡിയോ മാത്രം. ലിപ് സിങ്ക് ഇല്ലാത്ത ഈ ഡയലോഗാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഞെട്ടിക്കുന്ന ടീസർ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കഴിയുമ്പോഴാണ് രാമലീലയുടെ രണ്ടാമത്തെ ടീസർ ഇറങ്ങിയിരിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കേട്ടാൽ അത് ദിലീപിന്റെ ആത്മഗതമാണ് എന്ന് തോന്നുകയും ചെയ്യും. ഇതാണ് രാമലീലുയുടെ ടീസർ ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഞെട്ടാൻ കാരണം. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

മുകേഷിന്റെ ഡയലോഗും

30 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ തുടങ്ങുന്നത് മുകേഷിന്റെ ഡയലോഗോട് കൂടിയാണ്. തെളിവുകൾ തീരുമാനിക്കും പ്രതി ആരാകണം എന്ന് - ഇതാണ് ആ ഡയലോഗ്. തുടർന്ന് ഭഗവത് ഗീതയിലെ സംഭവാമി യുഗേ യുഗേ.. എന്ന ശ്ലോകം ബാക് ഗ്രൗണ്ടില്‍. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രക്ഷിക്കാൻ മുകേഷ് ശ്രമം നടത്തിയിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

വെറും രണ്ടേ രണ്ട് ഡയലോഗ്

വെറും രണ്ടേ രണ്ടു ഡയലോഗിൽ പൊളിച്ചടുക്കി - ടീസറിനെക്കുറിച്ച് ആളുകളുടെ അഭിപ്രായം ഇങ്ങനെയാണ്. അതെ ദിലീപേട്ടൻ പറഞ്ഞപോലെ പ്രതി ഞാനാകണം എന്നൊരു തീരുമാനം ഉള്ളപോലെയാണ് വാർത്തകൾ കാണുമ്പോൾ തോന്നിപ്പോകുന്നത് എന്ന് ആരാധകർ പറയുമ്പോൾ വിമർശകർ പറയുന്നത് നേരെ തിരിച്ചാണ്. മുകേഷ് പറഞ്ഞത് പോലെ തെളിവുകൾ തീരുമാനിക്കട്ടെ പ്രതി ആരാണെന്ന് എന്ന്.

സംവിധായകന്റെ ബ്രില്യൻസ്

മഹേഷിന്റെ പ്രതികാരം ഹിറ്റായതോടെ മലയാളത്തിന് കിട്ടിയ വാക്കാണ് പോത്തേട്ടൻസ് ബ്രില്യൻസ്. പോത്തേട്ടനെ പോലെ രാമലീലയുടെ സംവിധായകനായ അരുൺ ഗോപി ബ്രില്യൻസ് എന്നും ടീസർ കണ്ട ആളുകൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ദിലീപേട്ടന്റെ അറസ്റ്റിന് ശേഷം ഉണ്ടാക്കിയ ടീസറാണോ ഇത് എന്ന് വരെ ആളുകൾ ചോദിക്കുന്നു.

ഓൺ സ്ക്രീനും ഓഫ് സ്ക്രീനും

ദിലീപിന്റെ ജീവിതത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കോർത്തിണക്കിയാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന സംഭാഷണങ്ങളും ഉണ്ട്. ആരാധകരെ ആകർഷിക്കുന്ന തരത്തിലാണ് ചിത്രം പുറത്ത് വരുക എന്ന കാര്യം ഉറപ്പ് നൽകുന്നതാണ് ടീസർ. സമകാലി രാഷ്ട്രീയത്തിന്റെ തിരരൂപമാണ് രാമലീല. ഒരു രാഷ്ട്രീയക്കാരനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സച്ചിയാണ് തിരക്കഥ.

ടീസർ കാണാം
ദീലിപിന്റെ രാമലീലയുടെ രണ്ടാമത്തെ ടീസർ കാണാം.

English summary
Dileep's Ramaleela Malayalam movie official second teaser goes viral in Social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam