»   » ദിലീപിന് സൂപ്പര്‍ഹിറ്റൊരുക്കാന്‍ രഞ്ജിത്‌!

ദിലീപിന് സൂപ്പര്‍ഹിറ്റൊരുക്കാന്‍ രഞ്ജിത്‌!

Posted By:
Subscribe to Filmibeat Malayalam
dileep-ranjith
ബാവൂട്ടിയുടെ നാമത്തിലു ശേഷം രഞ്ജിത്ത് കുടുംബചിത്രമൊരുക്കുന്നത് ദിലീപിനെ നായകനാക്കി. മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും ഒന്നിക്കുന്ന സാമൂഹിക വിമര്‍ശന ചിത്രം രണ്ടുമാസങ്ങള്‍ക്കു ശേഷം ചിത്രീകരണം തുടങ്ങും. കഥയും തിരക്കഥയും സംവിധാനവും രഞ്ജിത്ത് തന്നെയാണ് നിര്‍വഹിക്കുന്നത്.

യഥാര്‍ഥത്തില്‍ ദിലീപിനെ നായകനാക്കി രഞ്ജിത്ത് ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. മിഴിരണ്ടിലും എന്ന ചിത്രം ഇന്ദ്രജിത്തിനെ നായകനാക്കിയാണ് തുടങ്ങിയിരുന്നത്. എന്നാല്‍ ഇന്ദ്രജിത്തിന് താരമൂല്യമില്ലാതെ വന്നപ്പോള്‍ അതിഥി താരമായിട്ടാണ് ദിലീപിനെ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഒടുവില്‍ അതിഥിയായെത്തിയ ആള്‍ നായകതുല്യവേഷത്തിലെത്തുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഡോക്ടര്‍ കഥാപാത്രം മരിച്ച ശേഷം ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടുകയായിരുന്നു. ദിലീപ് ചിത്രമെന്ന നിലയിലായിരുന്നു മിഴിരണ്ടിലും പരസ്യം ചെയ്തിരുന്നത്.

മോഹന്‍ലാല്‍ നായകനായ സ്പിരിറ്റിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനായ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയുമായിരുന്നു രഞ്ജിത്ത് നിര്‍വഹിച്ചിരുന്നത്. ജി.എസ്. വിജയനായിരുന്നു സംവിധാനം. പതിനൊന്നു ചിത്രങ്ങളുടെ പരാജയശേഷം മമ്മൂട്ടി നേടുന്ന വിജയമാണ് ബാവൂട്ടി. തനി മലപ്പുറം കാരനായിട്ടാണ് മമ്മൂട്ടി ഇതില്‍ അഭിനയിക്കുന്നത്. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയാണ് ഇതിന്റെ പ്രമേയം. ക്രിസ്മസിനു റിലീസ് ചെയ്ത നാലു ചിത്രങ്ങളില്‍ ടാ തടിയാ എന്ന ചിത്രത്തിനൊപ്പം തന്നെ നേട്ടമുണ്ടാക്കുകയാണ് ബാവൂട്ടി.

English summary
Dileep will be playing the lead role in Ranjith's upcoming movie. Directed and scripted by Ranjith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam