നടിയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ലിസി ലക്ഷ്മി !! AMMAയ്ക്ക് നേരെ വിരൽ ചൂണ്ടി കൂടെ 36 പേരും
അതിക്രൂരമായ ആക്രമണത്തിൽ നിന്ന് അതിജീവിച്ച തങ്ങളുടെ സഹപ്രവർത്തകയ്ക്ക് ഒരിക്കൽ കൂടി പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നു
താരസംഘടനയായ എഎംഎംഎയുടെ നിലപാടിനെതിരെ ചലച്ചിത്ര മേഖലയിലുളള കൂടുതൽ പേർ രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടനെ വീണ്ടും സംഘടനയുടെ ഭാഗമാക്കുന്നു എന്ന അമ്മയുടെ നിലപാടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മോഹൻലാൽ പ്രസിഡന്റായി സഥാനമേറ്റ പുതിയ ഭരണസമിതിയാണ് ഇത്തരത്തിലുളള ഒരു തീരുമാനം കൈ കൊണ്ടത്.
ആദ്യം എഎംഎംഎയുടെ നിലപാടിനെ എതിർത്ത് സിനിമയിലെ വനിത സംഘടന രംഗത്തെത്തിയിരുന്നു. സംഘടന അംഗങ്ങൾ വളരെ ശക്തമായ ഭാഷയിൽ തന്നെ ഇതിനെതിരെ പ്രതികരിച്ചിരുന്നു. താരസംഘടനയുടെ നിലപാടിനെ പ്രതിഷേധിച്ച് നടിമാർ എഎംഎംഎയിൽ നിന്ന രാജിവെച്ച് പുറത്തു പോകുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നം സിനിമ സംഘടനയുടെ കൈവിട്ട് പോയത്. ദിലീപിന്റെ സംഘടനയിലേയ്ക്കുള്ള മടങ്ങി വരവ് കേരളത്തിനകത്തും പുറത്തു വലിയ ചർച്ചയായിരിക്കുകയാണ്.

പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു
ആക്രമിക്കപ്പെട്ട നടിയ്ക്കും എഎംഎംഎയിൽ നിന്ന് പുറത്തു പോയ നടിമാർക്കും പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത നടിയ്ക്ക് പിന്തുണയുമായി നടി ലിസിയും ഗായകൻ ഷഹബാസ് അമനും സംവിധായകരായ മഹോഷ് നാരായണൻ, മാർട്ടിൻ പ്രക്കാട്ട്, ശ്യം പുഷ്കർ എന്നിവരടങ്ങുന്ന 36 പേർ കൂടി പിന്തുണയുമായി രംഗത്തെത്തി. അതിക്രൂരമായ ആക്രമണത്തിൽ നിന്ന് അതിജീവിച്ച തങ്ങളുടെ സഹപ്രവർത്തകയ്ക്ക് ഒരിക്കൽ കൂടി പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് ഇവർ അറിയിച്ചു.

നടനെ തിരിച്ചെടുക്കരുത്
കന്നട സിനിമ ലോകവും എഎംഎംഎയുടെ നിലപാടിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. കേസിൽ കുറ്റാരോപിതനായ നടനും ആക്രമണത്തിൽ നിന്ന് അതിജീവിച്ച നടിയും ഓരേ സംഘടനയുടെ ഭാഗമാണ്. അതിനാൽ തന്നെ കേസ് കഴിയും വരെ നടനെ തിരിച്ചെടുക്കരുതെന്ന് കന്നട സിനിമ സംഘടന എഎംഎംഎയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

ധീര വന
ആക്രമണത്തിൽ നിന്ന് അതിജീവിച്ച നടിയെ ധീര എന്നാണ് സിനിമ ലോകം വിശേഷിപ്പിച്ചത്. തങ്ങളുടെ സഹപ്രവർത്തക ഇരയല്ലെന്നും പകരും ധീരയാണെന്നും ഇവർ പറയുന്നുണ്ട്. കൂടാതെ നടിയേയും എഎംഎംഎയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ താരങ്ങളേയും പിന്തുണച്ച് ചലച്ചിത്ര ലോകം പ്രസ്താവന പുറത്തിറക്കിയിരുന്നു. പ്രസ്താവനയിൽ തരസംഘടനയ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. എഎംഎംഎയിൽ അംഗമായിരുന്ന ഒരു നടി ആരോപണ വിധേയനായ നടനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇവർ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കേസിൽ ആരോപണ വിധേയനായ നടനെ സംഘടന മുഖം രക്ഷിക്കാനായിട്ടാണ് പുറത്താക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ചർച്ച ചെയ്യും
നടനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സംഘടനയിൽ ചർച്ച ചെട്ടണമെന്ന് ആവശ്യപ്പെട്ട് വനിത താരങ്ങൾ കത്തി നൽകിയിട്ടുണ്ട്. അമ്മയുടെ പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണ് കത്ത് നൽകിയിരിക്കുന്നത്. വിഷയം ഒന്നുകൂടി ചർച്ച ചെയ്യുമെന്ന് എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചുണ്ട്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹ ഇപ്പോൾ വിദേശത്താണ് ഉള്ളത്. കൂടാതെ നടനെ തിരിച്ചെടുത്തത് എല്ലാവരും കൂടി ചർച്ച ചെയ്തതിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications