For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് വിഷയത്തിൽ അന്ന് പറഞ്ഞത് നുണ, എല്ലാം വേഗം തീരുമാനിച്ചു, എഎംഎംഎ യോഗത്തിൽ സംഭവിച്ചത് ഇത്...

  |

  താരസംഘടനയായ എഎംഎംഎയിലേയ്ക്ക് ദിലീപിനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്നു എന്നുള്ള തീരുമാനം വൻ വിവാദത്തിന് കാരണമായിരുന്നു. ഇതിനെതിരെ വൻ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. സിനിമ ലോകം തന്നെ ഇരു ചേരികളിലേയ്ക്ക് പിരിഞ്ഞ ഒരു അവസ്ഥ കാണാൻ സാധിച്ചിരുന്നു. ദിലീപിനെ സംഘടനയിലേയ്ക്ക് മടങ്ങി എത്തുന്നില്ല എന്നുളള തീരുമാനം വന്നതോടെ രംഗ കുറച്ച് ശാന്തമായിരുന്നു. ഇപ്പോഴിത വിഷയം വീണ്ടും മറ്റൊരു വിവാദത്തിലേയ്ക്ക് നീങ്ങുകയാണ്.

  ബിഗ് ബോസ് ഹൗസിൽ പ്രണയം പൂവിടുന്നു! പ്രണയം തുറന്ന് പറഞ്ഞ് ഷിയാസ്, പിന്നീട് സംഭവിച്ചത്, വീഡിയോ കാണൂ

  ഇത്തവണ താരസംഘടനയ്ക്ക് നേരെ രംഗത്തെത്തിയിരിക്കുന്നത് നടി മാല പാർവതിയണ്. സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കി എന്ന പ്രസ്താവന വെറും നുണയായിരുന്നുവെന്ന് മാല പാർവതി വെളിപ്പെടുത്തി. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് താര ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷയത്തിൽ താരത്തിന്റെ നിലപാടും വ്യക്തമാക്കുന്നുണ്ട്.

  ഇവിടെ എന്ത് കാണിച്ചാലും ഒന്നുമില്ല!പേളിയ്ക്ക് അർച്ചനയുടേയും ദിയയുടേയും ഉപദേശം, ഇനിയാണ് യാഥാർഥ കളി

   എഎംഎംഎ പറഞ്ഞത് നുണ

  എഎംഎംഎ പറഞ്ഞത് നുണ

  താരസംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കിയിട്ടില്ല. അതൊരും നുണയായിരുന്നു. നടനെ പുറത്താക്കും എന്ന് പറഞ്ഞത് സത്യസന്ധമായിട്ടാണെങ്കിലും ആ നിലപാട് പെട്ടെന്ന് മരവിപ്പിക്കുകയായിരുന്നെന്നു. എന്നാൽ ആ കാര്യം ആരേയും അറിയിച്ചിരുന്നില്ല. അവിടെയാണ് എഎംഎംഎയ്ക്ക് പിഴവ് സംഭവിച്ചതെന്നും നടി പറഞ്ഞു

   എഎംഎംഎയ്ക്ക് പറ്റിയ തെറ്റ്

  എഎംഎംഎയ്ക്ക് പറ്റിയ തെറ്റ്

  സംഘടനയിൽ എടുക്കുന്ന തീരുമാനം മരവിപ്പിക്കുകയാണെങ്കിൽ അടുത്ത പൊതുയോഗത്തിൽ ആ കാര്യം ചർച്ച ചെയ്യണമായിരുന്നു. എന്നാൽ അടുത്ത പൊതു യോഗത്തിൽ ചർച്ചയാകാം എന്നു പോലും അവർ പറഞ്ഞിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ ഒരു പക്ഷെ ഇത് ഇത്രയും വലിയ പ്രശ്നം ആകില്ലായിരുന്നു. ഞാൻ അടക്കം എല്ലാവരും ആ യോഗത്തിൽവെച്ചാണ് ദിലീപിനെ തിരിച്ചെടുക്കുന്നു എന്നുള്ള വിവരം അറിഞ്ഞത്. വളരെ പെട്ടെന്നായിരുന്നുന ചോദ്യവും ഉത്തരവും വന്നത്. എല്ലാവരും തീരുമാനത്തെ കയ്യടിച്ച് പാസാക്കുകയും ചെയ്തു.

   പ്രതികരിക്കാതിരുന്നതിന്റെ കാര്യം

  പ്രതികരിക്കാതിരുന്നതിന്റെ കാര്യം

  എന്തു കൊണ്ട് അപ്പോൾ പ്രതികരിച്ചില്ല എന്നതിന്റെ ഉത്തരവും മാല പാർവതി തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു ചർച്ചയ്ക്കുള്ള അവസരം അവിടെ ഉണ്ടായിരുന്നില്ല. വേണമെങ്കിൽ എഴുന്നേറ്റ് നിന്ന് പറയാം എന്നൊരു അന്തരീക്ഷമായിരുന്നു അവിടെ. വേണമെങ്കിൽ എഴുന്നേറ്റ് നിന്ന് അഭിപ്രായം പറയാം. അല്ലാതെ നമുക്ക് ഇത് ചർച്ച ചെയ്യാം എന്നൊരു നിലപാട് അവിടെ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അങ്ങനെ ഒരു നിലപാട് വന്നിരുന്നെങ്കിൽ ഒരു പക്ഷെ ആരെങ്കിലും സംസാരിക്കുമായിരുന്നു. ഈ വിഷയത്തിൽ സത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സംസാരിക്കായിരുന്നു.

  വ്യക്തിപരമായ നിലപാട്

  വ്യക്തിപരമായ നിലപാട്

  താൻ ഈ വിഷയത്തിൽ അധികം സംസാരിച്ചിട്ടില്ല. അതിന് വ്യക്തിപരമായ കാരണമുണ്ട്. ഒരു അഭിനേത്രിയുടെ നിലപാട് എന്നതിൽ അപ്പുറം സാധാരണക്കാരിയായൊരു മനുഷ്യ സ്ത്രീ ആയതിന്റെ കൂടി പ്രശ്നമാണിത്. അത് മനസ്സിലാക്കുമെന്ന് കരുതുന്നു. അതേ സമയം എന്റെ അനുജനോ ചേട്ടനോ ആണ് ഇത് ചെയ്തിരുന്നതെങ്കിൽ അവരോട് ഞാൻ ഒരിക്കലും സംസാരിക്കില്ല. കൂടെ വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്യുമായിരുന്നു. കൂടാതെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടാൻ ആഗ്രഹിക്കും കൂടാതെ അവർ തിരിച്ച് വന്നാൽ മാത്രമേ അംഗീകരിക്കുകയുള്ളൂ.

  ഡബ്ല്യൂസിസിയുടെ ഇടപെടൽ പ്രസക്തം

  ഡബ്ല്യൂസിസിയുടെ ഇടപെടൽ പ്രസക്തം

  സിനിമ മേഖലയിലേയ്ക്കുള്ള ഡബ്യൂസിസിയുടെ വരവ് മികച്ചതാണ്. താൻ അതിൽ അംഗമല്ലെങ്കിൽ പോലും സിനിമയുടെ സകല മേഖലയിലും പ്രവർത്തിക്കുന്ന വനിതകൾക്ക് സംസാരിക്കാൻ സംഘടന വലിയൊരു ഇടം നൽകുന്നുണ്ട്. അത് വലിയൊരു കാര്യമാണ്. അതിനാൽ തന്നെ ഡബ്യൂസിസിയുടെ പ്രവർത്തനം സിനിമ മേഖലയിൽ നല്ലൊരു മാറ്റം കൊണ്ടു വരുമെന്നും പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

   ദിലീപിനെ കുടുക്കിയത്

  ദിലീപിനെ കുടുക്കിയത്

  എഎംഎംഎയിലെ ഭൂരിഭാഗം അംഗങ്ങളും വിശ്വസിക്കുന്നത് കേസിൽ ദിലീപിനെ കുടുക്കിയതാണെന്നാണ്. എന്തോ അജണ്ടയുടെ ഭാഗമായി ദീലീപിനെ കുടുക്കിയതാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കൂടാതെ മാധ്യമങ്ങൾ ദിലീപിനെ കുറിച്ച് വാർത്തകൾ സൃഷ്ടിക്കുകയാണെന്നും പോലീസിന്റെ ഭാഷ്യം ശരിയല്ലെന്നുമാണ് ഇവരുടെ വിശ്വാസം. കൂടാതെ ആക്രമിക്കപ്പെട്ട നടി പോലും ദിലീപാണ് കുറ്റക്കാരനെന്ന് പരഞ്ഞിട്ടില്ലല്ലോ. പിന്നെ ഇതെങ്ങനെ വിശ്വസിക്കുമെന്നും കുറെ പേർ ചോദിക്കുന്നുണ്ട്.

   സത്യം കോടതിയിൽ തെളിയട്ടെ

  സത്യം കോടതിയിൽ തെളിയട്ടെ

  അമ്മ എന്ന സംഘടന ഒരുപാട് പേർക്ക് വളരെ ഉപകാരപ്രദമായ സംഘടനയാണ്. അമ്മയ്ക്കുള്ളിൽ പല വിഷയങ്ങളും ധൈര്യപൂർവ്വം ഉയർത്തുന്നവരെ എനിയ്ക്ക് അറിയാം.അതുകൊണ്ട് തന്നെ അമ്മയിൽ ഉണ്ടാകുന്ന വിമർശനങ്ങളെ വ്യക്തിപരമായിട്ടാണ് അവർ എടുക്കുന്നത്. അത് അവർക്കെതിരെയുള്ള ആക്രമണമായിട്ടാണ് കരുതുന്നത്. അപ്പോൾ അവർ എല്ലാവരും ഒന്നിക്കുന്നത് സ്വാഭാവികമല്ലേ. അതാണ് അവിടെ സംഭവിക്കുന്നത്. കൂടാതെ എല്ലാം കോടതിയിൽ തെളിയട്ടെ എന്ന നിലപാടിലാണ് അവർ.

  English summary
  dileep re entry in amma, mala parvathy reveals her stand on dileep wcc issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X