ഞങ്ങൾ എല്ലാവരും സുഹൃത്തുക്കൾ!! പുതിയ സിനിമ സംഘടനയെ കുറിച്ച് രാജീവ് രവി പറയുന്നതിങ്ങനെ....
ഹപ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.
Recommended Video

മലയാള താരസംഘടനയായ എഎംഎംഎയിലുണ്ടായ പൊട്ടിത്തെറി തെന്നിന്ത്യൻ സിനിമ ലോകത്തിൽ തന്നെ സംസാര വിഷയമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എഎംഎംഎയ്ക്ക് ഫെഫ്കയ്ക്കും വെല്ലുവിളി ഉയർത്തി സംവിധായകൻ ആഷിഖ് അബു ഛായഗ്രാഹകനും സംവിധായകനുമായ രാജിവ് രവിയുടേയും നേതൃത്വത്തിൽ പുതിയ സംഘടന തുടങ്ങുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വാർത്തയോട് പ്രതികരിച്ച് രാജീവ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ആക്രമണത്തെ അതിജീവിച്ച സഹപ്രവർത്തകയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പ്രതികരിക്കുക എന്നത് ഒരു ധാർമിക ഉത്തരവാദിത്വമായാണ് കരുതുന്നത്. അല്ലാതെ പുതിയൊരു സംഘടന തുടങ്ങുമെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനോടാണ് അദ്ദേഹം പ്രതികരിച്ചത്.

ഒരോന്നും പറഞ്ഞ് പരത്തുന്നു
മാധ്യമങ്ങൾ അവരുടെ മനോധർമ്മം അനുസരിച്ച് ഓരോന്ന് പറഞ്ഞു ഉണ്ടാക്കുകയാണ്. ഒരു സംഘടന രൂപീകരിക്കുന്നത് നല്ല കാര്യാമാണെന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ തനോ തനിയ്ക്ക് അറിയാവുന്നവരോ സംഘടന രൂപീകരിക്കാൻ പോകുന്നു എന്ന് താൻ എവിടേയും പറഞ്ഞിട്ടില്ല. സിനിമ മേഖലയിൽ ഉള്ളവർ തങ്ങളുടെ സുഹൃത്തുക്കളാണ്. ശത്രുക്കളൊന്നുമില്ല. ഇത്തരം വാർത്തകൾ പലപ്പോഴും തമ്മിൽ തല്ലിക്കുകയാണെന്നും രാജിവ് രവി പറഞ്ഞു.

എല്ലാവരും ചേർന്ന് ഒരു സംഘടന
അതേ സമയം മലയാള സിനിമയിലെ എല്ലാവിഭാഗങ്ങളിൽ ഉള്ളവരും കൂടി ചേർന്ന് ഒരു സംഘടന ഉണ്ടാകേണ്ടതിന്റെ ആവശ്യമുണ്ട്. അതൊരു ആവശ്യം മാത്രമാണ്. എന്നാൽ ഞങ്ങൾ അങ്ങനെയൊന്ന് തുടങ്ങാൻ ഉദ്യേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ഒരു സംഘടന ആരെങ്കിലും തുടങ്ങുകയാണെങ്കിൽ വളരെ നല്ലതായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇത്തമ ബോധം ഉണ്ടായിരിക്കണം
എന്തിനാണ് സംഘടന തുടങ്ങിയതെന്നുള്ള ഉത്തമ ബോധം ഉണ്ടായിരിക്കണം. ഇതു ഇല്ലാത്തു കൊണ്ടാണ് വീഴ്ചകൾ സംഭവിക്കുന്നതെന്നും രജീവ് പറഞ്ഞു. സംഘടനകൾ എന്തിനു വേണ്ടിയുള്ളതാണെന്നും അതിന്റെ ലക്ഷ്യം എന്താണെന്നും ആദ്യമേ നിർവചിച്ചിരിക്കണം. കൂടാതെ അത് പാലിക്കുകയും ചെയ്യണം. കുറച്ചു പേരുടെ പരിപാടികൾക്കായി ഒരു സംഘടന തുടങ്ങേണ്ട കാര്യമില്ലലോ. നമ്മൾ ആരംഭിക്കുന്നത് ഒരു തൊഴിൽ സംഘടനയാണെങ്കിൽ അത് തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിടിച്ചു പറി സംഘടനകൾ
കഴിഞ്ഞ പത്തിരുപത്തിയഞ്ച് വർഷമായി തൊഴിലാളി സംഘടനകൾ പോലും പിടിച്ചു പറി സംഘടനകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ സമൂഹത്തിലെ ജീർണ്ണതയുടെ ഭാഗമാണ്. ഇതിൽ സംഘടനകളെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ലെന്നും രാജീവ് രവി തുറന്നടിച്ചു.


Click it and Unblock the Notifications