twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്തു പോയതു കൊണ്ട് ഒന്നും സംഭവിക്കില്ല! ചെയ്യേണ്ടത് ഇത്, മഞ്ജുവിനും കൂട്ടർക്കുമെതിരെ വിമർശനം

    യുവ നടി ആക്രമിക്കപ്പെട്ട സമയത്തും ഭാഗ്യലക്ഷ്മി തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു.

    |

    ‍ അമ്മയുടെ നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ച് നടിമാർക്ക് പിന്തുണയുമായുമായി മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെിയിരുന്നു. എല്ലാവരും താരങ്ങളേയും അവരുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. മലയാള സിനിമയിലെ വനിത സംഘടനയിലെ അംഗങ്ങളായ ഗീതു മോഹൻ ദാസ്, ഭാവന, റിമ, രമ്യ നമ്പീശൻ എന്നിവർ എന്നിവരാണ് അമ്മയിൽ നിന്ന് രാജിവെച്ച് പുത്ത് പോയത്. താരങ്ങൾ രാജിവെച്ചുകൊണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.

     മോഹൻലാലിനേയും മമ്മൂട്ടിയേയും മുന്നിൽ നിർത്തി കരുക്കൾ നീക്കുന്നു!! മുഖം നോക്കാതെ തുറന്നടിച്ച് നടൻ മോഹൻലാലിനേയും മമ്മൂട്ടിയേയും മുന്നിൽ നിർത്തി കരുക്കൾ നീക്കുന്നു!! മുഖം നോക്കാതെ തുറന്നടിച്ച് നടൻ

    രാജിവെച്ചതിൽ എല്ലാവരും പിന്തുണ പ്രഖ്യാപിക്കുമ്പോൾ താരങ്ങൾക്ക് നേരെ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിട്ടുണ്ട്. അമ്മയ്ക്കെതിരേയും താരം ചെറിയ രീതിയിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. തന്റെ തീരുമാനങ്ങൾ മുഖം നോക്കാതെ തുറന്നടിക്കുന്ന താരമാണ് ഭാഗ്യലക്ഷ്മി. യുവ നടി ആക്രമിക്കപ്പെട്ട സമയത്തും ഭാഗ്യലക്ഷ്മി തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു.

     തീരുമാനം ഗംഭീരം!! അമ്മയിൽ നിന്നുള്ള രാജിയ്ക്ക് ശേഷം ഗീതുവിന് ലഭിച്ച സർപ്രൈസ് സൂപ്പർ!! തീരുമാനം ഗംഭീരം!! അമ്മയിൽ നിന്നുള്ള രാജിയ്ക്ക് ശേഷം ഗീതുവിന് ലഭിച്ച സർപ്രൈസ് സൂപ്പർ!!

     അമ്മയിൽ ഒന്നും സംഭവിക്കില്ല

    അമ്മയിൽ ഒന്നും സംഭവിക്കില്ല

    നടിമാർ പുറത്തു പോയതു കൊണ്ട് താര സംഘടനയായ അമ്മയ്ക്ക് പ്രത്യേകിച്ച് ഒരു കുലുക്കവും സംഭവിക്കില്ല. അങ്ങനെയാണ് അവരുടെ എല്ലാക്കാലത്തേയും നിലപാടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു എന്നാൽ അമ്മ സംഘടനയിൽ നിന്ന് പുറത്തു പോകുന്നതിനു പകരം ഉള്ളിൽ നിന്ന് നേതൃത്വത്തിനെതിരെ ശബ്ദം ഉയർത്തുകയാണ് വേണ്ടതെന്നും . അങ്ങനെ ചെയ്തിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നെന്നും ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു.

      വനിത അംഗങ്ങൾ മത്സരിക്കണം

    വനിത അംഗങ്ങൾ മത്സരിക്കണം

    ഈ വനിത കൂട്ടായ്മയിലെ അംഗങ്ങൾ മത്സരിക്കണമായിരുന്നു എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. കൂടാതെ വനിത സംഘടനയിലെ ഒരു പ്രമുഖ നടിയ്ക്ക് നേരെയും താരം ചോദ്യം ഉയർത്തിയിരുന്നു. പേരെടുത്തു പറയാതെയായിരുന്നു താരം ചോദ്യം ഉന്നയിച്ചത്. എന്തുകൊണ്ട് പ്രമുഖ നടി വൈസ് പ്രസിഡന്റ് സ്ഥാനം വെണ്ടെന്നു വെച്ചു. അത് സ്വീകരിക്കാമായിരുന്നല്ലോ. സംഘടനയുടെ ഉള്ളിൽ നിന്ന് ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിച്ചില്ലെങ്കിൽ അമ്മയ്ക്കു മുന്നിൽ ധർണ്ണ ഇരിക്കണമായിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

     അംഗങ്ങളുടെ ബലം

    അംഗങ്ങളുടെ ബലം

    ഇനി ആകെ ശേഷിക്കുന്നത് മൂന്ന് അംഗങ്ങളാണ് അവർ ചേർന്ന് വിഷയം അവതരിപ്പിച്ചാൽ ശക്തി കുറയുമെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ഇവരെ കൂടാതെ രാജിവെച്ചു പുറത്തു പോയ നാലംഗങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ എത്ര ശക്തിയായി തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുമായിരുന്നു. അതവർ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. പുറത്തു പോകാതെ ഉള്ളിൽ നിനന് പെരുതുകയാണ് വേണ്ടതെന്നും ഭാഗ്യലക്ഷമി പറഞ്ഞു.

     മോഹൻലാലിനേയും മമ്മൂട്ടിയേയും കരുക്കളാക്കുന്നു

    മോഹൻലാലിനേയും മമ്മൂട്ടിയേയും കരുക്കളാക്കുന്നു

    അമ്മയിൽ നന്ന് രാജിവെച്ച് താരങ്ങൾക്ക് പിന്തുണയുമായി നടൻ പി ബാലചന്ദ്രൻ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാതെ പോയതിൽ പശ്ചാത്താപമുണ്ട്. ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജും ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

    English summary
    ‍ dileep re entry, bhagayalekshmi statement about actoress resgin in amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X