twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് വിഷയത്തിൽ സംഘടനയിൽ ഭിന്നതയുണ്ടായി!! അവിടെയുണ്ടായത്... വെളിപ്പെടുത്തലുമായി മോഹൻലാൽ

    ദിലീപ് വിഷയത്തിൽ അ എഎംഎംഎയ്ക്കകത്ത് കടുത്ത ഭിന്നയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

    |

    Recommended Video

    ദിലീപ് വിഷയത്തിൽ അന്ന് സംഭവിച്ചത് | filmibeat Malayalam

    ജൂൺ 24ന് മോഹൻലാലിന്റെ നേതൃത്വത്തിലുളള പുതിയ സമിതി താരസംഘടനയായ എഎംഎംഎയുടെ അധികാര ചുമതല ഏറ്റെടുത്തിരുന്നു. പുതിയ സമിതി അദികാരത്തിലേറി ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുകയായിരുന്നു. അമ്മ ചേർന്ന അംഗങ്ങൾ എല്ലാം തന്നെ ആ തീരുമാനത്തെ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെ വൻ പ്രശ്നങ്ങളായിരുന്നു സിനിമ ലോകം നേരിടേണ്ടി വന്നത്.

    mohanlal

    ദിലീപിന്റെ മടങ്ങി വരവിൽ പ്രതിഷേധിച്ച് സിനിമ മേഖലയിലെ തന്നെ വനിത സംഘടനയായ ഡബ്യൂസിസി രംഗത്തെത്തിയിരുന്നു. എഎംഎംഎയുടെ നിലപാടിൽ പ്രതിഷേധിച്ച് വനിത സംഘടനയിലെ നാല് അംഗങ്ങൾ രാജിവെയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ പുറത്തു പോയ നടിമാർക്ക് പിന്തുണയുമായി തെന്നിന്ത്യൻ സിനമി ലോകവും സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ഇവർ താരസംഘടനയ്ക്ക് നേരെ വൻ വിമർശനമായിരുന്നു ഉയർത്തിയിരുന്നത്. ഈ വിഷയത്തിൽ എഎംഎംഎയുടെ പ്രസിഡന്റ് മാധ്യമങ്ങളെ കാണുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ..

     ദിലീപ് വിഷയത്തിൽ പിളർപ്പ്

    ദിലീപ് വിഷയത്തിൽ പിളർപ്പ്

    ദിലീപിനെ പെട്ടെന്ന് അറസ്റ്റ് ചെയ്തപ്പോൾ പെട്ടെന്ന് ഒരു യോഗം വിളിക്കുകയായിരുന്നു. ആ വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നുള്ള ആശയ കുഴപ്പത്തിലായിരുന്നു ഞങ്ങൾ. ദിലീപ് വിഷയത്തിൽ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. വിഷയത്തിൽ പലരും പല അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരുന്നു. എഎംഎംഎ രണ്ടായി പിളരുമോ എന്നൊരു അവസ്ഥ തന്നെയുണ്ടായിരുന്നു.

    അമ്മയിൽ നിന്ന് ദിലീപിനെ മാറ്റിയ കാരണം

    അമ്മയിൽ നിന്ന് ദിലീപിനെ മാറ്റിയ കാരണം

    ദിലീപ് വിഷയത്തിൽ ഒരുപാട് വാദങ്ങൾ നടന്നിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് അദ്ദേഹം അംഗമായിരുന്ന ഫെഫ്കയിൽ നിന്ന് മറ്റും മാറ്റി നിർത്തിയിരുന്നു. അങ്ങനെയാണ് അന്ന് ദിലീപിനെ എഎംഎംഎയിൽ നിന്ന് മാറ്റി നിർത്തിയത്. എന്നാൽ മാറ്റിക്കഴിഞ്ഞപ്പോഴണ് ഒരു കാര്യം വ്യക്തമായത്. നിയമത്തിൽ ഇങ്ങനെയൊരു കാര്യം അനുശാസിക്കുന്നില്ലെന്ന്.

     ദിലീപിനെ ആരും എതിർത്തില്ല

    ദിലീപിനെ ആരും എതിർത്തില്ല

    അടുത്ത ജനറൽ ബോഡിയിൽ ഇക്കാര്യം അവതരിപ്പിക്കുകയായിരുന്നു. അപ്പോൾ പല തരത്തിലുളള ചോദ്യങ്ങൾ അവിടെ ഉയർന്നിരുന്നു. അദ്ദേഹം കുറ്റക്കാരനല്ലല്ലേ എന്ന് പലരും ഉന്നയിച്ചിരുന്നു. അവിടെ കൂടിയ അംഗങ്ങൾ എല്ലാവരും ദിലീപിനെ പിന്തുണക്കുകയായിരുന്നു. ഒരാളു പോലുംഎതിർത്തിരുന്നില്ല. അങ്ങനെയാണ് ദിലീപിനെ വീണ്ടും സംഘടനയിലേയ്ക്ക് തിരികെ എടുക്കുന്നത്. അതേസമയം അന്ന് ദിലീപിനെ നിയമപരമായി പുറത്താക്കിയിരുന്നില്ല. ഇതു സംബന്ധമായ കത്തും അന്ന് അയച്ചിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു.

     മാധ്യമങ്ങളുമായി അടുത്ത ബന്ധം

    മാധ്യമങ്ങളുമായി അടുത്ത ബന്ധം

    കഴിഞ്ഞ 25 വർഷമായി മാധ്യമങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് താനൊന്ന് മീറ്റ് ദപ്രസ് തുടങ്ങുന്നതിനു മുൻപ് ലാലേട്ടൻ പറഞ്ഞു. ഇതു തന്റെ വക്തിപരമായ കാര്യമാത്രമാണെന്നും ലാലേട്ടൻ തുടർന്നു. അന്നത്തെ ജനറൽ ബോഡിയോഗം നവമാധ്യമങ്ങളിൽ ലൈവായി തന്നെ കാണിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഇനിയൊരു വീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    English summary
    dileep re entry mohanlal meet press
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X