»   » കേസില്‍ ഇതാണ് വഴിതിരിവ്, ദിലീപ് നുണ പരിശോധനയ്ക്ക് തയ്യാറാണ്! അവസാനിക്കുന്നത് ഈ കെട്ടുകഥകള്‍!!

കേസില്‍ ഇതാണ് വഴിതിരിവ്, ദിലീപ് നുണ പരിശോധനയ്ക്ക് തയ്യാറാണ്! അവസാനിക്കുന്നത് ഈ കെട്ടുകഥകള്‍!!

By: Teresa John
Subscribe to Filmibeat Malayalam

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിവാദക്കുടുക്കിലാണ് നടന്‍ ദിലീപ്. കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി ദിലീപിന് കത്തെഴുതിയെന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ ദിലീപിനെതിരാണെന്നും തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ട് പിന്നാലെ നടനും സംവിധാനയകനുമായ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയ്ക്കും ഭീഷണി കോള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ദിലീപിപ്പോള്‍.

മോഹന്‍ലാലോ മമ്മുട്ടിയോ? ട്വിറ്ററിലെ താരരാജാവ് ആരാണെന്ന് കണ്ടുപിടിച്ചു!

ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടികാണിച്ച് നടന്‍ സലീം കുമാറും അജു വര്‍ഗീസും രംഗത്തെത്തിയിരുന്നു. അവര്‍ക്ക് മറുപടിയായി ഫേസ്ബുക്കിലുടെ ദിലീപ് ഇപ്പോള്‍ രംഗത്തെത്തയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താന്‍ നുണ പരിശോധനയ്ക്ക് തയ്യാറണെന്ന് ദിലീപ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആരോപണ വിധേയനായി ദിലീപ്

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടത് മുതല്‍ കേസില്‍ ദിലീപിന് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെ മനപ്പൂര്‍വ്വം തകര്‍ക്കാന്‍ വേണ്ടി ആരോ ശ്രമിക്കുന്നതാണെന്ന് ദിലീപ് അന്നു മുതല്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തിന്റെ പേരില്‍ ശക്തമായ തെളിവുകളുമായി പള്‍സര്‍ സുനിയുടെ കത്ത് പ്രത്യക്ഷപ്പെടുകയായിരുന്നു.

സുനിയുടെ കത്ത്

സുനിയുടെ കത്തില്‍ ദിലീപിനെതിരെ വലിയ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ഇതുവരെ ദിലീപിന്റെ പേര് പുറത്ത് പറഞ്ഞിട്ടില്ലെന്നും ഇനിയും ഇങ്ങനെ നില്‍ക്കാന്‍ കഴിയില്ലെന്നും തന്നെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും ദിലീപ് ചെയ്യണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

പിന്തുണയ്ക്ക് നന്ദി

ഫേസ്ബുക്കിലുടെയായിരുന്നു ദിലീപ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനെതിരെ ഉയരുന്ന ആരേപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടി കാണിച്ച് നടന്‍ സലീം കുമാറും അജു വര്‍ഗീസും വന്നിരുന്നു. അവര്‍ ഈ അവസരത്തില്‍ തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണെന്നും അവര്‍ക്ക് നന്ദിയും താരം പറയുന്നു.

എല്ലാവര്‍ക്കും നല്ലത് വരണം

ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചിട്ടുള്ളു,അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും, ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും താരം പറയുന്നു.

ഗൂഡാലോചന നടക്കുന്നു

ഇപ്പോള്‍ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും, അതിലൂടെ അവരുടെ അന്തിചര്‍ച്ചകളിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണ് ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണെന്നും താരം പറയുന്നു.

സിനിമ ജീവിതം ഇല്ലാതാക്കുകയാണ്

എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും, തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക ഇതൊക്കയാണ് അവരുടെ ലക്ഷ്യമെന്നും താരം പറയുന്നു.

എനിക്ക് ഒന്നിലും പങ്കില്ല

ഞാന്‍ ചെയ്യാത്ത തെറ്റിന് എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും, എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക് പങ്കില്ല

നുണ പരിശോധനയ്ക്ക് തയ്യാറാണ്

സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ, നാര്‍ക്കോനാലിസിസ്സ് ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണു, അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍ എന്ന് പറഞ്ഞാണ് ദിലീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സലീം കുമാര്‍ പറഞ്ഞത്

ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ നടന്‍ സലീം കുമാര്‍ ഫേസ്ബുക്കിലുടെ പോസ്റ്റ് ചെയ്തിരുന്നു. ഏഴ് വര്‍ഷം മുമ്പ് ദിലീപിനെ തകര്‍ക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും ഈ കേസില്‍ ദിലീപ് കുറ്റവാളിയാണെന്ന തോന്നുണ്ടെങ്കില്‍ അദ്ദേഹത്തെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നുമായിരുന്നു സലീം കുമാര്‍ പറഞ്ഞിരുന്നത്.

അജു വര്‍ഗീസ്

ദിലീപേട്ടന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ചതോര്‍ക്കുമ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നുന്നതെന്നും അനീതിയാണ് ഉയരുന്നതെന്നും നീതി എന്നും നിലനില്‍ക്കണമെന്നും ഒരു നിരപരാധിയും ശിഷിക്കപ്പെടരുതെന്നും അജു പറയുന്നു.

English summary
Dileep Ready to lie detection test
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam