വാക്‌സിന്‍ സ്വീകരിച്ച് ദിലീപ്, ജനപ്രിയ നായകന്‌റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മോഹന്‍ലാലിന് പിന്നാലെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ജനപ്രിയ നായകന്‍ ദിലീപും എത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ദിലീപ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന്‌റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ദിലീപിന്‌റെ ഫാന്‍സ് പേജുകളിലും മറ്റുമാണ് നടന്‍ വാക്‌സിന്‍ എടുക്കുന്നതിന്‌റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. നടന്‍ ശ്രീകാന്ത് മുരളിയാണ് ദിലീപിന്‌റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

dileep

ചിത്രങ്ങള്‍ക്ക് പിന്നാലെ ദിലീപിനോട് ഓരോന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. ഏട്ടാ എങ്ങനുണ്ട്, ക്ഷീണം ഉണ്ടോ, റെസ്റ്റ് എടുക്കുക എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്ന കമന്റുകള്‍. നേരത്തെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് മോഹന്‍ലാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. രണ്ടാം ഘട്ട വാക്‌സിനേഷന്‌റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ഗ്ലാമറസ് ലുക്കില്‍ നടി, എറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം വാക്‌സിന്‍ കുത്തിവെയ്പ്പ് നടന്നുകൊണ്ടിരിക്കുകയാണ്. പതിനെട്ട് വയസിന് മുകളിലുളളവര്‍ക്ക് മേയ് ഒന്ന് മുതലാണ് വാക്‌സിന്‍ ലഭ്യമാവുക. നിലവില്‍ നിരവധി പേരാണ് വാക്‌സിന് വേണ്ടി ദിവസേന ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും തൊട്ടടുത്തുളള ആശുപത്രികളില്‍ പോയി വാക്‌സിന്‍ സ്വീകരിക്കാം. കോവിഡിന്‌റെ രണ്ടാം വകഭേദമാണ് രാജ്യമൊട്ടാകെ കൂടിക്കൊണ്ടിരിക്കുന്നത്.

Recommended Video

നന്ദു പൊതുവാളിന്റെ മകന്റെ കല്യാണത്തിന് ദിലീപ് വന്നപ്പോൾ | Oneindia Malayalam

കേരളത്തില്‍ പ്രതിദിനകണക്കുകള്‍ മുന്‍പത്തേതിനേക്കാള്‍ കൂടിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെയാണ് രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചത്. കോവിഡിനെ അതീജീവിക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തുനീളം കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. സിനിമാ താരങ്ങളും വാക്‌സിന്‍ സ്വീകരിച്ച് എല്ലാവര്‍ക്കും മാതൃകയായി മാറുന്നുണ്ട്.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X