ദിലീപിന്റെ മടങ്ങി വരവ് ബാധിക്കുക മോഹൻലാലിനെ!! പ്രശ്നം പരിഹരിക്കാൻ ഒരാൾക്ക് സാധിക്കും...
മോഹൻലാൽ സംഘടനയിൽ ഉള്ള പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കണമെന്ന് വി മുരളീധരൻ എംപി അഭിപ്രായപ്പെട്ടു.
മലയാള സിനിമ ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന തരത്തിലുളള വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മോഹൻലാൽ അമ്മയുടെ പുതിയ സാരഥിയായി അധികാരമേറ്റതു മുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഇപ്പോൾ സിനിമ കഥയെ വെല്ലുന്നതരത്തിലുള്ള സംഭവ വികാസങ്ങളാണ് ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നത്..

അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുക്കുന്നു എന്നുള്ള റിപ്പോർട്ട് വന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അമ്മയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് റിമ കലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, ഭവന എന്നിവർ സംഘടനയിൽ നിന്ന് പുറത്തു പോകുന്നുവെന്ന് അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ മടങ്ങി വരവിനെ വിമർശിച്ച് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാൽ സംഘടനയിൽ ഉള്ള പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പേജിലൂടെയയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹൻലാലിന്റെ ആദ്യ തീരുമാനം
മോഹൻ ലാൽ അമ്മയുടെ പ്രസിഡന്റായ ശേഷമുള്ള ആദ്യ തീരുമാനം ദിലീപ് വിഷയത്തിലായിപ്പോയതെന്നത് ദൗർഭാഗ്യകരം. ദിലീപിനെ തിരിച്ചെടുക്കൽ തീരുമാനം മോഹൻലാലിന്റെ പ്രതിച്ഛയയ്ക്ക് തന്നെ കളങ്കം വരുത്തി വയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അമ്മ അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻ വേണ്ടി അധ്യക്ഷനെന്ന നിലയിൽ മോഹൻലാൽ തന്നെ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനെതിരെയുളള വെല്ലുവിളി
മലയാള സിനിമ സംഘടനയായ അമ്മയിൽ നിന്ന് ഭാവന ഉൾപ്പെടെയുള്ള നടിമാർ രാജിവെച്ചത് ഉചിതമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ ജനാധിപത്യ ബോധത്തിനെതിരെയുള്ള വെല്ലുവിളിയാണ് അമ്മയിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സംഭവങ്ങൾ. എല്ലാലരും തുല്യരാണെന്നുള്ള ജനാധിപത്യ സങ്കൽപത്തിന് പകരം ചിലർ മറ്റുള്ളവരെക്കാൾ വലിയവർ എന്ന സ്ഥിതിയാണ് സംഘടനയിൽ നിലനിൽക്കുന്നത് എന്നാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ ഇടപെടണം
താര സംഘടനയായ അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻ അധ്യക്ഷനെന്ന നിലയിൽ ശ്രീ മോഹൻലാൽ തന്നെ മുൻകൈ എടുക്കണം. അദ്ദേഹത്തിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലക്ഷക്കൺക്കിന് മലയാളികളിൽ ഒരാൾ എന്ന നിലയിൽ തനിയ്ക്ക് അഭ്യർഥിക്കാനുള്ളത് ഇതാണെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ജൂൺ 25 ഞയറാഴ്ചയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റത്. ഇതിനു ശേഷമുള്ള ജനറൽ ബോഡി യോഗത്തിലായിരുന്നു ദീലീപിന്റെ മടങ്ങി വരവിനെ കുറിച്ച് നിർണ്ണായക തീരുമാനമെടുത്തത്. അടുത്ത യോഗത്തിൽ മാത്രമോ ഈ വിഷയത്തിൽ കൃത്യമായ തീരുമാനം അറിയിക്കുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

നടിമാരുടെ രാജി
ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് വനിത സംഘടനയായ ഡബ്യൂസിസിയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. അമ്മയിലെ തീരുമാനത്തിനെതിരെ താരങ്ങൾ എതിർപ്പറിയിച്ചിരുന്നു. റിമ, സജിത മഠത്തിൽ ദീദി ദാമോദർ തങ്ങളുടെ അഭിപ്രായം പ്രകടപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇഅമ്മയിലെ നാലു താരങ്ങൾ സംഘടനയിൽ നിന്ന് രാജിയും വെച്ചിട്ടുണ്ട്.. കൂടുതൽ പേർ ദിലീപ് വിഷയത്തിൽ അമ്മയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നു തരത്തിലുള്ള റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. ഇനിയും കൂടുതൽ അംഗങ്ങൾ അമ്മയിൽ നിന്ന് പുറത്തു പോകുമെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്


Click it and Unblock the Notifications