»   » മഞ്ജുവിന് ലോണെടുക്കാന്‍ ദിലീപ് ജാമ്യം നിന്നില്ല?

മഞ്ജുവിന് ലോണെടുക്കാന്‍ ദിലീപ് ജാമ്യം നിന്നില്ല?

Posted By:
Subscribe to Filmibeat Malayalam
Manju Warrier, Dileep
ഒരിടവേളയ്ക്കുശേഷം ദിലീപും മഞ്ജുവാര്യരും രണ്ട് ദിശയിലാണ് സഞ്ചരിക്കുന്നതെന്നത് സംബന്ധിച്ച വാര്‍ത്തകള്‍ സജീവമാകുന്നു. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നുള്ള രീതിയില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

മഞ്ജു എറണാകുളത്ത് തുടങ്ങാന്‍ പോകുന്ന ഡാന്‍സ് അക്കാദമിയ്ക്ക് ബാങ്ക് ലോണ്‍ എടുക്കാന്‍ ജാമ്യം നില്‍ക്കാന്‍ ദിലീപ് വിസമ്മതിച്ചുവെന്നതാണ് വാര്‍ത്ത. മഞ്ജുവിന്റെ സംരംഭവുമായി സഹകരിക്കാന്‍ ദിലീപ് ആഗ്രഹിക്കുന്നില്ലെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടതെന്നും വാര്‍ത്തയില്‍ പറയുന്നു.

ദിലീപും മഞ്ജുവും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും അടുത്തദിവസങ്ങളില്‍ അക്കാര്യം പുറത്തുവരുമെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. വളരെ വിശ്വസനീയമായ വൃ്ത്തങ്ങളില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മഞ്ജുവിന്റെ നൃത്തവേദികളിലൊന്നിലും ദിലീപ് എത്താതിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വീട്ടമ്മസ്ഥാനത്തുനിന്നും മാറി പൊതുവേദികളില്‍ എത്തുന്നതിനോട് ദിലീപിന് വലിയ താല്‍പര്യമില്ലാത്തതാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാരണമെന്നും പറയപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപ്-നാദിര്‍ഷ ടീമിന്റെ കൊച്ചിയിലെ പുട്ടുകടയുടെ ഉദ്ഘാടനത്തിന് മഞ്ജു എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മകള്‍ മീനാക്ഷിമാത്രമാണ് ദിലീപിനൊപ്പം പുട്ടുകടയുടെ ഉദ്ഘാടനത്തിന് എത്തിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam