ദിലീപേട്ടന്‍ സിംപിളാണ്! ശുഭരാത്രിയിലെ പോസ്റ്ററുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ കൈയടക്കി ജനപ്രിയന്‍!

കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഹിറ്റായതിന് ശേഷം ദിലീപ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ശുഭരാത്രി. ചിത്രീകരണം ആരംഭിച്ചത് മുതല്‍ വലിയ ആകാംഷകള്‍ നിറച്ച ശുഭരാത്രിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ നിന്നും ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ രണ്ടാമത്തെ പോസ്റ്ററും വന്നിരിക്കുകയാണ്. ദിലീപ് തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട രണ്ടാമത്തെ ലുക്ക് വൈറലാവുകയാണ്.

ദിലീപ്, സിദ്ദിഖ്, അനു സിത്താര, ശാന്തി കൃഷ്ണ, ആശ ശരത്ത്, ഷിലു എബ്രാഹം എന്നിവരാണ് പോസ്റ്ററിലുള്ളത്. നൂറ് ശതമാനം ഫാമിലി എന്റര്‍ടെയിനറും 200 ശതമാനം ഫീല്‍ ഗുഡ് മൂവിയായിട്ടുമാണ് ശുഭരാത്രി ഒരുക്കിയതെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

shubarathri

യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഭാര്യയായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്. സിദ്ദിഖാണ് മറ്റൊരു കേന്ദ്രകഥാപ്ത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

ജൂലൈ ആദ്യ ആഴ്ചകളില്‍ ശുഭരാത്രി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പികളിലാണ് അണിയറ പ്രവര്‍ത്തകര്‍. റിലീസിനോടനുബന്ധിച്ച് ചിത്രത്തില്‍ നിന്നും ടീസറോ ട്രെയിലറോ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും ഒരു പോസ്റ്ററിലൂടെ തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടി എടുത്തിരിക്കുകയാണ് ദിലീപും ടീമും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X