സംവൃതയുടെ മടങ്ങിവരവിന് ദിലീപ് പ്രോത്സാഹനം അറിയിച്ചത് ഇങ്ങനെ...!!
ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്ത്രതിലടെ 2004 ലാണ് സംവൃത സുനില്‍ സിനിമാ ലോകത്ത് അഭിമുഖമായത്. ദിലീപ് ആണ് ചിത്രത്തിലെ നായകനായി എത്തിയത്. സിനിമ വന്‍ വിജയമായില്ലെങ്കിലും സംവൃത എന്ന നടിയെ മലയാള സിനിമയ്ക്ക് ലഭിച്ചു.
പിന്നീട് ഒത്തിരി കുടുംബ ചിത്രങ്ങളിലും ഹാസ്യ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും സംവൃത ഭാഗമായി. 2012 ല്‍ അഖില്‍ ജയരാജിനെ വിവാഹം ചെയ്തതോടെ സംവൃത സിനിമയില്‍ നിന്ന് വിട്ടുനിന്നു. ഇപ്പോള്‍ ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് സംവൃത മടങ്ങിയെത്തുകയാണ്.
ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെയാണ് സംവൃത തിരിച്ചെത്തുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. നാട്ടിന്‍പുറത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന കുടുംബ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ.

വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള തന്റെ നായികയ്ക്ക് സകല പിന്തുണയുമായി എത്തിയിരിയ്ക്കുകയാണ് ദിലീപ്. സംവൃത മടങ്ങിയെത്തുന്ന ചിത്ത്രതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ദിലീപ് സംവൃതയ്ക്കുള്ള പ്രോത്സാഹനം അറിയിച്ചിരിയ്ക്കുന്നത്.
ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മണിക്കൂറുകള്‍ക്കകം തന്നെ പോസ്റ്റര്‍ വൈറലായി. സംവൃതയും ബിജു മേനോനും ഒരു തട്ടുകടയില്‍ നിന്ന് ചായകുടിക്കുന്ന ചിത്രത്തിനൊപ്പമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍


Click it and Unblock the Notifications











