»   » രാമലീല കാണാന്‍ ദിലീപ് ഉണ്ടാവില്ലെന്ന് ടോമിച്ചന്‍ മുളകുപാടം മനസില്‍ കണ്ടിരുന്നുവോ? ഇതും മറ്റൊരു വിധി

രാമലീല കാണാന്‍ ദിലീപ് ഉണ്ടാവില്ലെന്ന് ടോമിച്ചന്‍ മുളകുപാടം മനസില്‍ കണ്ടിരുന്നുവോ? ഇതും മറ്റൊരു വിധി

By: Teresa John
Subscribe to Filmibeat Malayalam

ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണ് പറയാറുള്ളത്. ഇതിപ്പോ ദീലിപിന് നാലും പിഴച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ട് മാസത്തിന് മുകളിലായിരിക്കുകയാണ്. അതിനിടെ നാല് ജാമ്യ അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും നാലും തള്ളി പോയിരിക്കുയാണ്. ഇന്നായിരുന്നു ദിലീപിന്റെ നാലാമത്തെ ജാമ്യ ഹര്‍ജി തള്ളിയിരിക്കുന്നത്.

മലര്‍ മിസ്സിനെയും ഷെര്‍ലിന്‍ തോല്‍പ്പിച്ചു! ജിമ്മിക്കി കമ്മല്‍ ഡാന്‍സ് കൊണ്ട് വന്ന ഭാഗ്യം സത്യമാണോ?

ദിലീപ് ജയിലിലായതോടെ അനിശ്ചിതത്വത്തിലായ രാമലീലയുടെ റിലീസ് സെപ്റ്റംബര്‍ 28 ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് ജാമ്യം കിട്ടി ദിലീപ് പുറത്തിറങ്ങുമായിരുന്നേല്‍ രാമലീല കാണാന്‍ ദിലീപിനും പോവാമായിരുന്നു. എന്നാല്‍ ഇത്തവണയും കാവ്യയുടെയുടെയും ദിലീപിന്റെയും പ്രതീക്ഷകള്‍ കാറ്റില്‍ പറന്നിരിക്കുകയാണ്.

പ്രതീക്ഷകള്‍ അസ്തമിച്ചു

ദിലീപിന്റെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി കൊണ്ടാണ് ഇന്ന് നാലാമത്തെ ജാമ്യ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. അതോടെ അരുപത് ദിവസം പിന്നിട്ട ദിലീപിന്റെ കാരഗ്രഹവാസം ഇനിയും തുടരേണ്ടി വരും.

ഒന്നിലും നാലിലും പിഴച്ചു

ജൂലൈ പത്തിനായിരുന്നു ദിലീപ് കേസില്‍ അറസ്റ്റിലാവുന്നത്. ശേഷം നാല് ജാമ്യ ഹര്‍ജികളായിരുന്നു താരം കോടതിയില്‍ സമര്‍പ്പിച്ചത്. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണ് പറയാറുള്ളതെങ്കിലും ഇതിപ്പോ ദീലിപിന് നാലും പിഴച്ചിരിക്കുകയാണ്.

ദിലീപിനെതിരെയുള്ള കുറ്റം


ആക്രമണത്തിനിരയായ നടിയുടെ ദൃശ്യങ്ങളെടുക്കാന്‍ ആവശ്യപ്പെട്ടു എന്ന കുറ്റമാണ് തന്റെ പേരിലുള്ളതെന്നും നടിയെ പീഡിപ്പിച്ചത് താനല്ലെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

രാമലീല കാണാനില്ല...


ദിലീപ് നായകനായി അഭിനയിച്ച രാമലീലയുടെ റിലീസ് അടുത്ത് വന്ന സാഹചര്യത്തിലായിരുന്നു താരം ജയിലിലേക്ക് പോയത്. ശേഷം അനിശ്ചിതത്വത്തിലായ സിനിമയുടെ റിലീസ് സെപ്റ്റംബര്‍ 28 ന് തീരുമാനിക്കുകയായിരുന്നു.

സിനിമയുടെ റിലീസ്


സിനിമയുടെ റിലീസ് ഇനിയും വൈകരുതെന്ന തീരുമാനത്തിലേക്കെത്തിയതിന് പിന്നില്‍ ദിലീപിന് അടുത്തൊന്നും ജാമ്യം കിട്ടാന്‍ പോവുന്നില്ലെന്ന് ടോമിച്ചന്‍ മുളകുപാടം മനസില്‍ കണ്ടിരുന്നിരിക്കണം.

കാവ്യയ്ക്ക് ഇനിയും കരച്ചില്‍ മാത്രം

വിവാഹത്തിന് ശേഷം ആദ്യത്തെ ഓണം ആഘോഷിക്കാന്‍ പോലും ദിലീപ് കാവ്യ താരദമ്പതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ശേഷം കരച്ചില്‍ മാത്രമായിരുന്നു കാവ്യയുടെ മുന്നിലെ വഴി.

Ramaleela: Who Will Suffer The Loss ? | Filmibeat Malayalam

ഇനി എന്ന്?


ഇനി ദിലീപ് എന്ന് പുറത്ത് വരും എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയുമില്ല. ഇനി വിചാരണ നടക്കാന്‍ പോവുന്ന പ്രിന്‍സിപ്പിള്‍ ജില്ലാ കോടതിയില്‍ ദീലിപ് അപേക്ഷ കൊടുക്കാനായിരിക്കും സാധ്യത.

English summary
The Angamaly Magistrate Court on Monday rejected the bail application of actor Dileep, who has been remanded in connection with the actress attack case.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam