»   » ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറും.. തൃപ്തിയായോ..??

ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറും.. തൃപ്തിയായോ..??

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട വിഷയത്തിലും, ദിലീപിന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മലയാളത്തിലെ മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറും മിണ്ടാതിരുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ഒരക്ഷരം മിണ്ടിയില്ല. നടന്‍ അറസ്റ്റിലായപ്പോഴും സൂപ്പര്‍താരങ്ങള്‍ മിണ്ടാതായപ്പോള്‍ ചാനല്‍ ചര്‍ച്ചകളും ഇരുവര്‍ക്കും നേരെ തിരിഞ്ഞിരുന്നു.

ഒടുവില്‍ സൂപ്പര്‍താരവും മെഗാതാരവും മിണ്ടി.. പക്ഷെ അതൊരു ഒന്നൊന്നര മിണ്ടലായിരുന്നു.. മോഹന്‍ലാലും മമ്മൂട്ടിയും വാ തുറന്നപ്പോള്‍ ദിലീപ് താരസംഘടനയില്‍ നിന്ന് പുറത്തായി. ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ വീട്ടില്‍ വച്ചു നടന്ന അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍, നടനെ പുറത്താക്കണം എന്ന് ശക്തമായി വാദിച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമാണത്രെ.

amma

ദേവന്‍, രമ്യ നമ്പീശന്‍, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയവരും എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്തു. ട്രഷറര്‍ സ്ഥാനം അടക്കം അമ്മയില്‍ നിന്ന് പൂര്‍ണമായും ദിലീപിനെ പുറത്താക്കി. ആക്രമിയ്ക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ് തങ്ങള്‍ എന്നും അമ്മ ഭാരവാഹികള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ നിയമ സഹായവുമായി നടിയ്‌ക്കൊപ്പം നിലകൊള്ളുമെന്നും പത്രകുറിപ്പില്‍ പറയുന്നുണ്ട്.

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ നടനെ അമ്മയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിട്ടേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ദിലീപിനെതിരെ ശക്തമായ പ്രതികരണവുമായി രമ്യ നമ്പീശനും ആസിഫ് അലിയും പൃഥ്വിരാജും രംഗത്തെത്തുകയും ചെയ്തു. ഇതിനിടയില്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കി.

English summary
Dileep removed from AMMA

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam