ദിലീപ് വിഷയത്തിൽ അമ്മയുടെ തീരുമാനം തെറ്റെന്ന് ലാൽ!! പ്രതികരിക്കാതെ പ്രമുഖ നടൻ
ദിലീപ് വിഷയത്തിൽ അമ്മ എടുത്ത തീരുമാനം ശരിയായില്ലെന്ന് ലാൽ പറഞ്ഞു.
Recommended Video

അമ്മ സംഘടനയ്ക്ക് നേരെ വിമർശനവുമായി കൂടുതൽ സിനിമ താരങ്ങൾ രംഗത്തെത്തുകയാണ്. ദിലീപിനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് താരങ്ങളെ ഇരു ചേരിയിയിലാക്കിയത്. ഇപ്പോൾ അമ്മയെ വിമർശിച്ച് നമടനും സംവിധായകനുമായ ലാൽ രംഗത്തെത്തിയിട്ടുണ്ട്. ദിലീപ് വിഷയത്തിൽ അമ്മ എടുത്ത തീരുമാനം ശരിയായില്ലെന്ന് ലാൽ പറഞ്ഞു.

ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തും ധൃതിയിൽ എടുത്ത തീരുമാനമാണെന്നും താരം അദ്ദേഹം പറഞ്ഞു. കേസുമായി അന്വേഷണം ൻടക്കുന്ന വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നടിമാരുടെ രാജി അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ജയസൂര്യ. താൻ അമ്മയിലെ ഒരു സാധാരണ അംഗമാത്രമാണ്. ഈ വിഷയത്തിൽ നിലപാടുകളും അഭിപ്രായങ്ങളും സംഘടനയുടെ നേതൃത്വത്തിലുള്ളവർ പറയുമെന്നും ജയസൂര്യ പറഞ്ഞു.
അതേസമയം ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നിലപാടിനു നേരെ വിമർശനം ഉയരുകയണ്. ആദ്യം ഡബ്ല്യൂസിസി അംഗങ്ങൾ മാത്രമാണ് പ്രതികരിച്ചത്, എന്നാൽ പിന്നീട് കലാ സംസ്കാരിക സാമൂഹിക മേഖലയിൽ ഉളളവർ വിഷയം ഏറ്റെടുക്കുകയായിരുന്നു. സംഘടനയിൽ നിന്ന് പുറത്തുപോയ നടിമാരെ പിന്തുണച്ച് നടൻ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ നടൻ പി ബാലചന്ദ്രൻ, എന്നീവർ രംഗത്തെത്തിയിരുന്നു. സൂപ്പർ താരങ്ങളെ വിമർശിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന് രംഗത്തെത്തിയിരുന്നു. എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ഉണ്ട്. അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ലെന്ന് രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications