For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിലീപ് മോഹൻലാലിനെ താരംതാഴ്ത്തി!! ആ വെളിപ്പെടുത്തൽ അമ്മയെ തകർക്കും, ദിലീപിനെതിരെ ലിബർട്ടി ബഷീർ

  |

  താരസംഘടനയായ അമ്മയിൽ നിന്നുള്ള ദിലീപിന്റെ രാജി വൻ വിവാദങ്ങൾക്കും വിമർശനങ്ങഴൾക്കും വഴിവെച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയിൽ നിന്ന് മാറ്റി നിർത്തിയികരുന്നു. എന്നാൽ പിന്നീട് അമ്മയിലെ നേതൃനിരമാറി മോഹൻലാൽ അധ്യക്ഷസ്ഥാനത്തിലേയ്ക്ക് വന്നപ്പോൾ ദിലീപിന് സംഘടനയിലേയ്ക്ക് വീണ്ടും തിരിച്ചു വരാൻ ഒരു ചാൻസ് ലഭിച്ചിരുന്നു. എന്നാൽ ഇതിനെ അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചതുമായിരുന്നു. വനിത സംഘടനയായ ഡബ്ല്യൂസിസിയുടെ ഇടപെടലിനെ തുടർന്ന് അമ്മയിലേയ്ക്കുള്ള ദിലീപിന്റെ മടങ്ങി വരവ് സാധ്യമായില്ല.

  അമ്മയ്ക്കും ഫെഫ്കയ്ക്കും നേരെ നിയമ യുദ്ധത്തിനൊരുങ്ങി ഡബ്ല്യൂസിസി!! പണി കൊടുത്ത് വനിത സെല്ല്

  പിന്നീട് മലയാള ചലച്ചിത്ര ലോകത്ത് ഒരു സിനിമ കഥയെ വെല്ലുന്ന കാര്യങ്ങളാണ് കണ്ട്. അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായി ആരോപിച്ച് ഡബ്യൂസിസി അംഗങ്ങൾ പരസ്യമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് ദിലീപിന്റെ രാജി അമ്മ പുറത്തു വിടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം രാജിയെ കുറിച്ചുളള ദിലീപിന്റെ പ്രതികരണം വീണ്ടും പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ദിലീപിനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ ലിബർട്ടി ബഷീർ രംഗത്തെത്തിയിട്ടുണ്ട്. മേഹാൻലാലിനെ തരംതാഴ്ത്താനാണ് ദീലീപ് ശ്രമിക്കുന്നുവെന്നാണ് ലിബർട്ടി ബഷീർ പറയുന്നു.

  മുഖം രക്ഷിക്കാൻ കളവ് പറഞ്ഞത് താരരാജാക്കന്മാർക്ക് പാരയായി! ദിലീപിനെതിരെ അമ്മയിൽ ഗൂഢനീക്കം?

  മോഹൻലാൽ അതൊരിക്കലും പറയില്ല

  ദിലീപ് രാജി കത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത് അമ്മയേയും സംഘടനയുടെ അധ്യക്ഷൻ മോഹൻലാൽ എന്ന വ്യക്തിയേയും അപമാനിക്കുകയായിരുന്നെന്ന് ലിബർ‌ട്ടി ബഷീർ പറഞ്ഞു. മോഹൻലാൽ ഒരിക്കൽ പോലും ദിലീപിനെ പുറത്താക്കിയെന്ന് വാർത്ത സമ്മേളനത്തിലോ പത്രക്കുറിപ്പിലോ പറഞ്ഞിട്ടില്ല. ദിലീപിൽ നിന്ന് രാജി ആവശ്യപ്പെട്ടു എന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം മോഹൻലാൽ ഒരിക്കൽ പോലും ഒരു സഹപ്രവർത്തകന്റെ കാര്യത്തിലും അങ്ങനെയൊരു കഥ പറയില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

  പുറത്താക്കിയത് വിനയനേയും തിലകനേയും

  താരസംഘടനകളിൽ നിന്ന് ഇതുവരെ പുറത്താക്കിയത് നടൻ തിലകനേയും സംവിധായകൻ വിനയനേയും മാത്രമാണ്. ദിലപിനോട് രാജി ആവവശ്യപ്പെടുക മാത്രമാണ് ഉണ്ടായിരിക്കുന്നത്. അത് സാസ്കാരിക മന്ത്രി എകെ ബാലന്റെ നിർദ്ദേശപ്രകരമാണ്. സംഘടനയ്ക്ക് മേസൽ സമ്മർദ്ദം വരുമ്പോൾ രാജിവെയ്ക്കുക എന്നത് സ്വാഭാവികം മാത്രമാണ്. അല്ലാതെ അത് പുറത്താക്കലല്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

  രാജികത്ത് പുറത്ത് വിടേണ്ട കാര്യമില്ല

  ദിലീപ് രാജികത്ത് പുറത്തു വിടേണ്ട കാര്യമില്ല. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ മാത്രമേ രാജി തള്ളണോ സ്വീകരിക്കണോ എന്നുളള കാര്യത്തിൽ തീരുമാനമാകുകയുളളൂ. ദിലീപ് കേസിൽ കുറ്റാരോപിതനായ വ്യക്തിയാണ്. തുടക്കം മുതലെ സമൂഹമാധ്യമങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പലവഴികളും പ്രയോഗിക്കുന്നുണ്ട്. കേസിൽപ്പെട്ടതിനു ശേഷം സിനിമയിൽ നിന്നും ആരാധകരിൽ നിന്നും ദിലീപ് അകന്നു കൊണ്ടിരിക്കുകയായിരുന്നു. അത് തിരിച്ച് പിടിക്കാനുള്ള നാടകമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

  മോഹൻലാലിനെ മോശമാക്കി ചിത്രീകരിച്ചു

  ദിലീപിന്റെ രാജി കത്തിൽ പറയുന്നത്, അമ്മയുടെ നന്മയ്കക് വേണ്ടിയാണ് രാജിവെച്ചതെന്നാണ്. സംഘടനയുടെ നന്മയാണ് ഉദ്ദേശമെങ്കിൽ അമ്മയെ കുറ്റപ്പെടുത്തിയാണോ രാജിക്കത്ത് എഴുതേണ്ടത്. അതിൽ അമ്മയെന്ന സംഘടനയേയും മോഹൻലാൽ എന്ന വ്യക്തിയേയും മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. താൻ ഇല്ലാതെ ഒരു സംഘടനയും ഉണ്ടാവരുതെന്ന ദുഷ്ചിന്തയാണ് ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലിബർട്ടി ബഷീർ തുറന്നടിച്ചു. അമ്മ സംഘടനയെ തക്ർക്കാൻ വേണ്ടിയാണ് ദിലീപ് ഇത്തരത്തിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മോഹൻലാലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു

  നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് മോഹൻലാലിനെതിരേയും ആന്റണി പെരുമ്പാവൂരിനെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. അന്ന് അവർ ബിസിനസ്സ് പരമായി അത്ര യോജിച്ചു പോയിരുന്ന സമയമല്ലായിരുന്നു. എന്നാൽ ഇപ്പോൾ രാജികത്തിൽ ജ്യേഷ്ഠസഹോദരനായ മോഹന്‍ലാലിനോട് ആലോചിച്ചാണ് ഞാന്‍ രാജിക്കത്ത് തയ്യാറാക്കിയതെന്നാണ് പറഞ്ഞിരിക്കുന്നത്. അതേ വാചകത്തിൽ തന്നെ സംഘടനയിൽ നിന്ന് തന്നെയാരും പുറത്താക്കിയിട്ടില്ലയെന്നും പറയുന്നുണ്ട്. അമ്മ എന്ന സംഘടനയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യത്തില്‍ ഗതികേടില്‍ അയാളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ് ഈ ഫേസ്ബുക്ക് പോസ്റ്റും രാജിക്കത്തുമെന്ും ലിബർട്ടി ബഷിർ ആരോപിക്കുന്നു.

  English summary
  dileep resign in amma, liberty basheer cririseses in dileep facebook post

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more